എ.പി. മജീദ് മാസ്റ്റര്‍ക്ക് വിജയം; കൊടുവള്ളിയില്‍ ആദ്യഫലങ്ങള്‍ യു.ഡി.എഫിന്

By | Wednesday December 16th, 2020

SHARE NEWS

കൊടുവള്ളി;

കൊടുവള്ളി മുന്‍സിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് പനക്കോട് മുന്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി. മജീദ് മാസ്റ്റര്‍ വിജയിച്ചു. ലീഗ് നേതാവായിരുന്ന ഇദ്ദേഹം ഇത്തവണ സ്വതന്ത്ര ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ലീഗ് സസ്‌പെന്റ് ചെയ്്ത ഇദ്ദേഹത്തെ യു.ഡി.എഫ് പിന്തുണനല്‍കിയത് വിവാദമായിരുന്നു. ലീഗിന് നല്ല സ്വാധീനമുള്ള ഡിവിഷനാണ് പനക്കോട്. എ.പി. മജീദ് മാസ്റ്റര്‍ 474 വോട്ട് നേടിയാണ് വിജയിച്ചത്. വാവാട് വെസ്റ്റ്, വാവാട് ഈസ്റ്റ്, പൊയിലങ്ങാടി, തലപ്പെരുമണ്ണ ഡിവിഷനുകളിലും യു.ഡി.എഫ് വിജയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read