അപകടങ്ങള്‍ക്ക് പരിഹാരമില്ല: വ്യാഴാഴ്ച അടിയന്തിര യോഗം

By | Wednesday January 13th, 2021

SHARE NEWS

കൊടുവള്ളി: മതിയായ സുരക്ഷാ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കാതെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടക്കുന്ന ദേശീയപാത 766ല്‍ വാവാടിനും വെണ്ണക്കാടിനുമിടയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍ നടന്നിട്ടും പരിഹാര നടപടികള്‍ കാണുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം ശക്തം. വിവിധ ഭാഗങ്ങളിലായി രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ 50-ലേറെ അപകടങ്ങളാണ് നടന്നത്.

ചൊവ്വാഴ്ച്ച രാത്രിയില്‍ വീണ്ടും വാവാട്ട് അപകടമുണ്ടായതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ വി.അബ്ദു, കൊടുവള്ളി സിഐ പി. ചന്ദ്രമോഹന്‍, കൗണ്‍സിലര്‍ ടി.മൊയ്തീന്‍കോയ എന്നിവര്‍ നഷണല്‍ ഹൈവേയുടെ കൊടുവള്ളിയിലെ ഡിവിഷന്‍ ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് കമ്പനി ഉദ്യോഗസ്ഥരുടെയും നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരുടെയും പൊലിസ്, ജനപ്രതിനിധികള്‍ എന്നിവരുടെ അടിയന്തിര യോഗം നാഷണല്‍ ഹൈവേ കൊടുവള്ളി ഡിവിഷന്‍ ഓഫിസില്‍ ചേരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read