കൊടുവള്ളിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്നു: നഗരസഭ നടപടികള്‍ കര്‍ശനമാക്കും

By | Friday May 28th, 2021

SHARE NEWS

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നഗരസഭയില്‍ ചേര്‍ന്ന വിവിധ വകുപ്പു മേധാവികളുടെ യോഗം തീരുമാനിച്ചു.

നഗരസഭ പരിധിയില്‍ മെഡിക്കല്‍ ഷോപ്പ് ഒഴികെ നിലവില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള എല്ലാ കടകളും വൈകിട്ട് 6 മണി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കാനും, ഇറച്ചി-മല്‍സ്യ-ഭക്ഷ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ നിര്‍ബന്ധമായും ഹോം ഡെലിവറി സംവിധാനം നടപ്പില്‍ വരുത്തുന്നതിനും തീരുമാനിച്ചു. അതിനാവശ്യമായ പരസ്യ പ്രചാരണം കച്ചവട സ്ഥാപനങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ്.

നഗരസഭ പരിധിയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളിലേയും ജീവനക്കാരെ നഗരസഭ ഏര്‍പ്പെടുത്തുന്ന സൌജന്യ കോവിഡ് ടെസ്റ്റിന് വിധേയരാക്കാനും നഗരസഭ , പോലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന ശക്തമാക്കാനും യോഗം തീരുമാനിച്ചു.

ഇതിലേക്കായി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ വെച്ച് കോവിഡ് ടെസ്റ്റിന് നടത്തുന്നതിനായി മൊബൈല്‍ കോവിഡ് ടെസ്റ്റിന് യൂണിറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുഖേന നടത്തുന്ന ടെസ്റ്റിന് പുറമെയാണ് എല്ലാ ആഴ്ചയിലും ഞായര്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൊബൈല്‍ കോവിഡ് ടെസ്റ്റ് നടത്തുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ.എം സുഷിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.മൊയ്തീന്‍ കോയ, നഗരസഭ സെക്രട്ടറി എ. പ്രവീണ്‍, കൊടുവള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ്, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായ ടി. സജികുമാര്‍, സുസ്മിത, ആശ തോമസ്, കോവിഡ് വാര്‍റൂം നോഡല്‍ ഓഫീസര്‍ മുനീര്‍ എം.പി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read