കൊടുവള്ളി-പെരിയാംതോട്-ആറങ്ങോട്-പരപ്പില്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

By | Tuesday September 15th, 2020

SHARE NEWS

കൊടുവള്ളി: പെരിയാംതോട്- ആറങ്ങോട്-പരപ്പില്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു. സംസ്ഥാനപാത 68 കാപ്പാട്-തുഷാരഗിരി-അടിവാരം റോഡില്‍ നിന്നും ആരംഭിച്ച് കളരാന്തിരി-പട്ടിണിക്കര-നെല്ലാങ്കണ്ടി റോഡില്‍ അവസാനിക്കുന്ന റോഡാണിത്. മണ്ഡലത്തിലെ റോഡുകളെ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിക്കുന്നതിന്റെ ഭാഗമായി എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്.

നിലവില്‍ 3.5 മീറ്റര്‍ വീതിയുള്ള റോഡ് 4.2 മീറ്റര്‍ ആയി വീതികൂട്ടി ആവശ്യമുള്ള സ്ഥലങ്ങളില്‍ ഐറിഷ് ഡ്രൈന്‍ ചെയ്തു സംരക്ഷിക്കല്‍, എഡ്ജ് ലൈന്‍ വരക്കല്‍, സൈന്‍ ബോര്‍ഡ് സ്ഥാപിക്കല്‍ എന്നിവയാണ് രണ്ടു കിലോമീറ്റര്‍ നീളമുള്ള റോഡില്‍ നവീകരണത്തിന്റെ ഭാഗമായി നടക്കുക.

നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബാബു അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി റോഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ജി. രാഗിന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, യു.കെ.അബൂബക്കര്‍, കാരാട്ട് ഫൈസല്‍, കെ.ശിവദാസന്‍, ഒ.പി.ഷീബ, സി.പി. നാസര്‍ കോയ തങ്ങള്‍, ഒ.പി. റസാഖ്, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം റസിയ ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ കൗണ്‍സിലര്‍ ഇ. സി.മുഹമ്മദ് സ്വാഗതവും ഓവര്‍സിയര്‍ മുഹമ്മദാലി നന്ദിയും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read