കൊടുവള്ളി നാടക പഠനകേന്ദ്രം; വി.കെ.പ്രമോദ് അനുസ്മരണം 26ന്

By | Wednesday June 16th, 2021

SHARE NEWS

കൊടുവള്ളി: കവിയും നാടക സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായിരുന്ന വി. കെ.പ്രമോദിന്റെ 15-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കൊടുവള്ളി നാടക പഠനകേന്ദ്രം ‘വി.കെ.പ്രമോദ് വായിച്ചു തീരാത്ത വാക്ക് ‘ സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. 26 ന് വൈകീട്ട് 7.30 ന് ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ നടത്തുന്ന പരിപാടി കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.

ഇതോടനുബന്ധിച്ച് ജില്ലാതലത്തില്‍ കവിതാരചന മത്സരവും പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി കവിത ആലാപന മത്സരവും നടക്കും. 30 വരിയില്‍ കവിയാത്ത രചനകള്‍ 9495050280, 9946504140 എന്ന നമ്പറിലും അഞ്ച് മിനിറ്റില്‍ കവിയാത്ത കവിതകള്‍ ഓഡിയോ രൂപത്തില്‍ 8593093870, 9947833737 എന്ന നമ്പറിലും ജൂണ്‍ 22 ന് മുമ്പ് ലഭിക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read