‘ഗെയില്‍ കുഴി’ വീണ്ടും വില്ലന്‍; ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് വാവാട്ട്‌ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

By | Tuesday January 12th, 2021

SHARE NEWS

കൊടുവള്ളി: ദേശീയപാതയില്‍ ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കുറ്റി പുളിയപാറക്കല്‍ താഹിര്‍കോയ തങ്ങള്‍ (21), ആരാമ്പ്രം സ്വദേശി കെ. ടി. റമീസ് (23) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ വാവാട് ഇരുമോത്ത് സിറാജുദ്ദീന്‍ മദ്രസക്ക് മുന്‍വശത്താണ് അപകടം. താമരശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാനെടുത്ത കുഴി നികത്തിയ ഭാഗത്ത് വീണാണ് അപകടം.

‘ഗെയില്‍ കുഴി’യില്‍ വീണ് നിരവധി അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുക്കാല്‍ മണിക്കൂറോളം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തെ തുടര്‍ന്ന് കൊടുവള്ളി പൊലിസ് സ്ഥലത്തെത്തിയിരുന്നു.

ഗെയില്‍ പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് വാവാട് ഭാഗത്തുണ്ടായത്. ഇതേ തുടര്‍ന്ന് കൊടുവള്ളി നഗരസഭയിലെ വാവാട് പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ദേശീയപാത കൊടുവള്ളി സെക്ഷന്‍ ഓഫീസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും സെക്ഷന്‍ അസി. എഞ്ചിനിയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരാഴ്ച്ചക്കകം ആവശ്യമായ നടപടിയെടുക്കാമെന്നായിരുന്നു അറിയിച്ചത്. ഇത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു മദ്രസബസാറില്‍ ഗെയില്‍ പൈപ്പിടാനെടുത്ത കുഴിക്ക് സമീപത്ത് വഴിയാത്രക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ലോറിക്കടിയില്‍പ്പെട്ട് മരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read