കൊടുവള്ളി: ആറര പതിറ്റാണ്ട് മുമ്പ് വിദ്യയുടെ ബാലപാഠം നുകർന്ന മാതൃ വിദ്യാലയ മുറ്റത്ത് വയോജന ദിനത്തിൽ ഒത്തുകൂടിയപ്പോൾ വാർദ്ധക്യത്തിന്റെ അവശതകൾ മറന്ന് പൂർവ്വകാല വിദ്യാർത്ഥികൾ മധുരിക്കുന്ന ഓർമ്മകൾ പരസ്പരം പങ്കുവെച്ചു. ആരാമ്പ്രം ഗവ.എം.യു.പി സ്കൂൾ ജെ ആർ സി. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംയുക്താഭിമുഖ്യത്തിൽ വയോജന ദിനത്തിൽ മധുര സായാഹ്ന മെന്ന പേരിൽ എഴുപത് തികഞ്ഞ വൃദ്ധ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഒരുക്കിയത്.
തങ്ങൾ പഠിച്ച കാലത്തെ പരിമിതികളാൽ വീർപ്പുമുട്ടിയ ലോവർ പ്രൈമറി പള്ളി കൂടത്തിലെ ദൈനംദിന ഓർമകൾ പങ്കുവെച്ചും ഗുരുവര്യരെ സ്മരിച്ചു കൊണ്ടും വയോജന ദിനത്തിലെ സായാഹ്നത്തിൽ അവർ എല്ലാം മതി മറന്നു. നിലവിലെ വിദ്യാർത്ഥികൾ പൊന്നാടയണിയിച്ചു കൊണ്ട് സപ്തി തികഞ്ഞ തങ്ങളുടെ വിദ്യാലയത്തിലെ രക്ഷിതാക്കൾ കൂടിയായപൂർവ്വ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി.
പാട്ട് പാടിയും വിദ്യാലയ ജീവിതാനുഭവങ്ങൾ നവതലമുറയുമായി
പങ്കു ചേർന്നും അവർ സംഗമത്തിൽ മതിമറന്നു കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ശശി ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു പി.ടി എ പ്രസിഡണ്ട് എം കെ ശമീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സക്കിന മുഹമ്മദ്, പി ടി എ വൈസ് പ്രസിഡണ്ട് എ.കെ.ജാഫർ. ശുക്കൂർ മാസ്റ്റർ, പി.കെ സജീവൻ മാസ്റ്റർ ആശംസ പ്രസംഗം നടത്തി പൂർവ്വ വിദ്യാർത്ഥികളായ മുൻ പി ടി എ പ്രസിഡണ്ട് എം കെ അബു ഹാജി. മാമിയിൽ ഹംസ ഹാജി. പു റ്റാൾ പരിയേയി ഹാജി.എം പി മുഹമ്മദ് കനിങ്ങമ്പറ്റ കോയാമു ഹാജി തുടങ്ങിയവർ അനുഭവങ്ങൾ യുവതലമുറയുമായി പങ്കുവെച്ച് സംസാരിച്ചു വെള്ളോച്ചിയിൽ അബു പഴയ കാല മാപ്പിളപ്പാട്ടുകൾ പാടി സദസിന് ഹരം പകർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ വി.കെ മോഹൻ ദാസ് സ്വാഗതവും കെ.അബ്ദുൽ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു
May also Like
- സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ തന്റെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് : മാതൃകയാണ് ദിദിൻ
- കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്
- കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തി യു.ഡി.എഫ്
- കാരാട്ട് ഫൈസലിന് വിജയം; എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വട്ടപൂജ്യം
- നഗരസഭ കൗണ്‍സിലറാകാന്‍ ചേച്ചി; വാര്‍ഡ് മെംബറാകാന്‍ അനിയന്