വ്യാജ സ്വർണ്ണക്കട്ടി നൽകി പണം തട്ടിയെടുക്കൽ: തൃശുർ സ്വദേശി പിടിയിൽ

By | Friday September 14th, 2018

SHARE NEWS

കൊടുവള്ളി: വ്യാജ സ്വർണ്ണക്കട്ടി നൽകി പണം തട്ടിയെടുക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. തൃശുർ തിരുവില്ലാ മല സുനിൽ ഏലിയാസ് മനോജ് (25) ആണ് കൊടുവള്ളി പൊലിസിന്റെ പിടിയിലായത്.കൊടുവള്ളി സ്വദേശിയായ മിദ് ലാജാണ് തട്ടിപ്പിനിരയായത്.ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു തട്ടിപ്പ് നടത്തിയത്.

സുനിൽ ഏലിയാസ് സ്വർണ്ണ കട്ടി വിൽക്കുന്നതിനായി മിദ് ലാജിനെ സമീപിക്കുകയും ആദ്യം നല്ലസ്വർണ്ണം നൽകി മാറ്റ് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. പിന്നിട് വ്യാജ സ്വർണ്ണക്കട്ടി നൽകി മിദ്ലാജിൽ നിന്നും ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയുമായിരുന്നു. തട്ടിപ്പ് മനസ്സിലായ മിദ് ലാജ് കൊടുവള്ളി പൊലിസിൽ പരാതി നൽകി.

സ്വർണ്ണക്കട്ടി കൂടുതൽ ആവശ്യമുണ്ടെന്നും, ബാക്കി നൽകാനുള്ള പണം നൽകാമെന്നും പറഞ്ഞ് സുനിൽ ഏലിയാസ് മനോജിനെ കൊടുവള്ളിയിലേക്ക് തന്ത്രപൂർവ്വം വിളിച്ച് വരുത്തി പൊലിസ്  വ്യാഴായ്ച്ച പിടികൂടുകയായിരുന്നു. സുനിൽ ഏലിയാസ് മനോജ് ജോലിക്കിടെ പരിജയപെട്ട രാജസ്ഥാൻ സ്വദേശി വഴിയാണ് വ്യാജ സ്വർണ്ണക്കട്ടി സംഘടിപ്പിച്ച് വിൽപ്പന നടത്തി പണം തട്ടിപ്പ് നടത്തുന്നതെന്നാണ് പൊലിസ് പറയുന്നത്.സുനിൽ ഏലിയാസ് മനോജിനെ വെള്ളിയാഴ്ച്ച താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read