കോവിഡ് വ്യാപനം; കൊടുവള്ളിയില്‍ കര്‍ശന നിയന്ത്രണം

By | Monday July 19th, 2021

SHARE NEWS

കൊടുവള്ളി: നഗരസഭയില്‍ കോവിഡ് വ്യാപനം ഉയര്‍ന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കൊടുവള്ളി നഗരസഭയും കൊടുവള്ളി പോലീസും സംയുക്തമായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

കൂടുതല്‍ രോഗികളുള്ള ഡിവിഷനുകളെ ക്രിട്ടിക്കല്‍ സോണുകളായി പരിഗണിച്ച് പ്രാദേശിക റോഡുകള്‍ അടച്ചിടും. അത്തരം ഡിവിഷനുകളില്‍ ആര്‍ആര്‍ടി യോഗം ദിവസേന ഓണ്‍ലൈനായി ചേര്‍ന്ന് വിലയിരുത്താനും തീരുമാനിച്ചു. വീടുകളില്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ നിര്‍ബന്ധമായും എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കണം.

ആര്‍ആര്‍ടിയും പോലിസും സംയുക്ത പരിശോധനകള്‍ നടത്തും. പെരുന്നാള്‍ നമസ്‌ക്കാരം നിര്‍ബന്ധമായും 40 ആളുകളില്‍ പരിമിതപ്പെടുത്തണം. കശാപ്പ് ജോലികളില്‍ എര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും സഹായികള്‍ക്കും ചൊവ്വാഴ്ച (ജൂലൈ 20) കൊടുവള്ളി ജിഎംഎല്‍പി സ്‌കൂളില്‍ സൗജന്യമായി കോവിഡ് ടെസ്റ്റ് നടത്തുന്നതാണ്.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി. മൊയ്തീന്‍കോയ, വി. സിയ്യാലി ഹാജി, എന്‍. കെ. അനില്‍കുമാര്‍, റംസിയമോള്‍, റംല ഇസ്മാഈല്‍, കൗണ്‍സിലര്‍മാരായ പി. വി. ബഷീര്‍, ഹസീന നൗഷാദ്, ശഹര്‍ബാന്‍ അസ്സയിനാര്‍, ടി. കെ. ശംഷുദീന്‍, അഷ്‌റഫ് ബാവ, ഹസീന നാസര്‍, കൊടുവള്ളി പോലിസ് സബ് ഇന്‍സ്പക്ടര്‍ അഭിലാഷ്, നഗരസഭ സിക്രട്ടറി എ. പ്രവീണ്‍, എച്ച്‌ഐ ശശി, ആര്‍ആര്‍ടി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read