ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം, തട്ടുകട ഉടമയെ കുത്തി പരിക്കേൽപ്പിച്ചു

By | Sunday August 26th, 2018

SHARE NEWS

കൊടുവള്ളി: ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം. ദേശീയപാതയിൽ ഓപ്പൺ എയർ സ്റ്റേജിനു എതിർവശം തട്ടുകട നടത്തുന്ന കൊടുവള്ളി ആലപ്പുറായിൽ അബ്ദുൽ കരീമി(40)നെയാണ് ഒരു സംഘം കുത്തിയും അടിച്ചും പരിക്കേൽപ്പിച്ചത്. ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് സംഭവം.

കുത്തി പരിക്കേൽപ്പിക്കുകയും, സ്ഥാപനം തച്ചുതകർക്കുകയും ചെയ്ത സാഹചര്യത്തിൽ കൊടുവള്ളിയിലെ മുഴുവൻ സ്ഥാപനങ്ങളും അടച്ചു ഹർത്താൽ നടത്തുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റ് തീരുമാനിച്ചു – രാവിലെ 10 മണിക്ക് പൊതുയോഗവും പ്രകടനവും നടത്തും!

മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം പ്രകോപനം കൂടാതെ കടയുടമയോട് കയർക്കുകയും കത്തിയെടുത്തു കുത്തുകയുമായിരുന്നു. കൈക്കാണ് കുത്തേറ്റത്. കൂടാതെ കഴുത്തിനും കൈക്കും പുറത്തും അടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. അബ്ദുൽ കരീമിനെ വെണ്ണക്കാട് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടയിലെ ഫർണിച്ചറുകളും പത്രങ്ങളും സംഘം അടിച്ചു തകർത്തിട്ടുമുണ്ട്. കൊടുവള്ളി പോലീസ് കടയിൽ തെളിവെടുപ്പ് നടത്തി. മാസങ്ങൾക്കു മുൻപ് കൊടുവള്ളി പി എസ് കെ ലോഡ്ജ് ഉടമ ഷൗക്കത്തിനെ ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ച സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ലഹരിക്കടിമപ്പെട്ട സംഘം രാത്രി കാലങ്ങളിൽ കൊടുവള്ളി ടൗണിന്റെ വിവിധയിടങ്ങളിൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും പ്രതികരിക്കുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിട്ടുണ്ട്. കത്തിയടക്കമുള്ള മാരക ആയുധങ്ങളുമായാണ് ഇവരുടെ രാത്രി കാല സഞ്ചാരം.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read