കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാത നവീകരണം; എംഎല്‍എയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

By | Monday August 2nd, 2021

SHARE NEWS

മുക്കം: റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി 232 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ വിവിധയിടങ്ങള്‍ ലിന്റോ ജോസഫ് എം.എല്‍. എയുടെ നേതൃത്വത്തില്‍ വിദഗ്ദ സംഘം സന്ദര്‍ശനം നടത്തി. അത്യാധുനിക സംവിധാനങ്ങളോടെ മൂന്നു റീച്ചുകളിലായാണ് പ്രവൃത്തി നടക്കുന്നത്.

തിരുവമ്പാടി മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഓമശ്ശേരി മുതല്‍ എരഞ്ഞിമാവ് വരെയുള്ള റീച്ചിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് സന്ദര്‍ശനം നടത്തിയത്. സ്ഥലം ലഭ്യമായ ഇടങ്ങളില്‍ 15 മീറ്റര്‍ വരെ വീതിയില്‍ പ്രവൃത്തി നടക്കും. റോഡ് സേഫ്റ്റി സംവിധാനങ്ങള്‍, സിഗ്‌നല്‍ ലൈറ്റുകള്‍, മീഡിയന്‍, ഫുട്പാത്ത് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളോടെയാവും നിര്‍മ്മാണം.

ഈ റീച്ചില്‍ നിരന്തരമായി അപകടങ്ങള്‍ ഉണ്ടാവുന്ന സ്ഥലങ്ങളാണ് കാപ്പുമല വളവ്, മുത്തേരി വളവ് എന്നിവിടങ്ങള്‍. വളവ് നിവര്‍ത്തുകയാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ശാശ്വത പരിഹാരം. അതിനാവശ്യമായ സ്ഥലം സൗജന്യമായി ലഭിക്കുന്ന മുറക്ക് ഈ പ്രവൃത്തിയില്‍ തന്നെ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കാനാവും.ഇതിന് ശ്രമം ആരംഭിച്ചിട്ടുണ്ട്.

മുക്കം നഗരസഭ ചെയര്‍മാന്‍ പി.ടി ബാബു, നിര്‍മ്മാണ കമ്പനി പ്രതിനിധികള്‍, പ്രൊജക്ട് മാനേജര്‍ എം.എല്‍. എക്ക് ഒപ്പമുണ്ടായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read