കോഴിക്കോട് 13ല്‍ 11ലും എല്‍ഡിഎഫ്, രണ്ടിടങ്ങളില്‍ യു.ഡി.എഫ്

By | Sunday May 2nd, 2021

SHARE NEWS

കോഴിക്കോട്: വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഇടത്‌കോട്ടകാത്ത് ഇടതുമുന്നണി. കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിലും 11ലും എല്‍.ഡി.എഫ് വിജയം ആവര്‍ത്തിച്ചപ്പോള്‍ യു.ഡി.എഫ് വിജയിച്ചത് രണ്ടിടങ്ങളില്‍. 2016ലെ തെരഞ്ഞെടുപ്പ് ഫലത്തിലും ഇതേ സീറ്റ് തന്നെയായിരുന്നു ഇരുമുന്നണികള്‍ക്കും ലഭിച്ചത്. എന്നാല്‍ വിജയിച്ച സീറ്റുകളില്‍ മാറ്റമുണ്ട്. കഴിഞ്ഞ തവണ യു.ഡി.എഫ് വിജയിച്ച കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നിവ ഇത്തവണ എല്‍.ഡി.എഫ് വിജയിച്ചപ്പോള്‍ 2016ല്‍ എല്‍ഡിഎഫ് വിജയിച്ച വടകര, കൊടുവള്ളി എന്നിവിടങ്ങളില്‍ യു.ഡി.എഫാണ് വിജയിച്ചത്. ബേപ്പൂര്‍, എലത്തൂര്‍, തിരുവമ്പാടി, ബാലുശേരി, പേരാമ്പ്ര എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചപ്പോള്‍ കോഴിക്കോട് നോര്‍ത്ത്, കുന്ദമംഗലം, കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളില്‍ ഭൂരിപക്ഷത്തിന് ഇടിവ് സംഭവിച്ചു. എലത്തൂരില്‍ എ.കെ. ശശീന്ദ്രന് ലഭിച്ച 38,502 വോട്ടുകളാണ് ജില്ലയിലെ ഏറ്റവും മികച്ച ഭൂരിപക്ഷം. കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ നേടിയ 333 വോട്ടുകളാണ് ജില്ലയിലെ കുറഞ്ഞ ഭൂരിപക്ഷം. വടകരയില്‍ കെ.കെ. രമയുടെ വിജയമാണ് ഏവരെയും അമ്പരിപ്പിച്ചത്. സിപിഎമ്മിന് ഏഴ് സീറ്റും മുസ്‌ലിംലീഗ്, സിപിഐ, എന്‍സിപി, ഐഎന്‍എല്‍, ആര്‍എംപി, സിപിഎം സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഓരോ സീറ്റുകളും ലഭിച്ചു. 2016ലേക്കാള്‍ സിപിഎമ്മിന് ഒരു സീറ്റ് വര്‍ദ്ധിച്ചപ്പോള്‍ മുസ്‌ലീംലീഗിന് ഒരു സീറ്റ് കുറഞ്ഞു. കോണ്‍ഗ്രസിന് തുടര്‍ച്ചയായ നാലാം തെരഞ്ഞെടുപ്പിലും കോഴിക്കോട് ജില്ലയില്‍ നിന്നും പ്രതിനിധിയെ വിജയിപ്പിക്കാനായില്ല.

ബേപ്പൂരില്‍ മുഹമ്മദ് റിയാസ്

ഭൂരിപക്ഷം 28,747
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ അഡ്വ.പി.എ. മുഹമ്മദ് റിയാസ് (സി.പി.ഐ. എം) 28,747 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,64,589 വോട്ടില്‍ 82,165 വോട്ടാണ് ലഭിച്ചത്.
അഡ്വ.പി.എം നിയാസ് (ഐ.എന്‍.സി) 53418 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. അഡ്വ പ്രകാശ് ബാബു (ബി.ജെ.പി) 26267 വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

ജമാല്‍ ചാലിയം (എസ്.ഡി.പി.ഐ)- 2029
ഇ.എം നിയാസ് (സ്വത) -162,
നിയാസ് കെ(സ്വത) – 111
മുജമ്മദ് റിയാസ് പി.പി(സ്വത) – 165
അബ്ദുള്‍ ഗഫൂര്‍ കെ.കെ (ബഹുജന്‍ സമാജ് പാര്‍ട്ടി) – 272

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍

ഭൂരിപക്ഷം 12,928

കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ (സി.പി.ഐ.എം) 12,928 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,37,662 വോട്ടില്‍ 59124 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്.
46,196 വോട്ട് നേടി അഭിജിത്ത് കെ. എം (ഐ.എന്‍.സി) രണ്ടാം സ്ഥാനത്തെത്തി.
30952 വോട്ട് നേടി എം.ടി. രമേശ് (ബി.ജെ.പി) മൂന്നാമതാണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:
കെ റഹീം – 156,
എന്‍ അഭിജിത്ത് – 328
വി പി രമേശ് – 96
എ രമേശ് – 104
ഉരണ്ടിയില്‍ രവീന്ദ്രന്‍ – 90,
നോട്ട – 516
പോസ്റ്റല്‍ ബാലറ്റ് നിരസിച്ചത് – 100

കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍

ഭൂരിപക്ഷം 12,459
കോഴിക്കോട് സൗത്തില്‍ അഹമ്മദ് ദേവര്‍കോവില്‍ (ഐ.എന്‍.എല്‍) 12,459 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,18,451 വോട്ടില്‍ 52,557 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. അഡ്വ നൂര്‍ബീന റഷീദ് (ഐ.യു.എം.എല്‍) 40,098
വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ബിജെപി യുടെ നവ്യ ഹരിദാസ് 24,873 വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്്
അഡ്വ. മുബീന (സ്വത) – 513
പി ഹരീന്ദ്രനാഥ് (ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി) – 410,
നോട്ട – 603
പോസ്റ്റല്‍ വോട്ട് നിരസിച്ചത് – 243

എലത്തൂരില്‍ എ.കെ. ശശീന്ദ്രന്‍

ഭൂരിപക്ഷം 38,502

എലത്തൂരില്‍ 38,502 ന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിന് എ കെ ശശീന്ദ്രന്‍ (എന്‍സിപി) വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,64,613 വോട്ടില്‍ 83,639 വോട്ടാണ് ശശീന്ദ്രന് ലഭിച്ചത്. 45,137 വോട്ട് നേടി സുല്‍ഫിക്കര്‍ മയൂരി (സ്വത.) രണ്ടാം സ്ഥാനത്തെത്തി. 32,010 വോട്ട് നേടി ടി. പി ജയചന്ദ്രന്‍ മാസ്റ്റര്‍ (ബിജെപി) മൂന്നാമതെത്തി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

താഹിര്‍ മൊക്കണ്ടി (വെല്‍ഫെയര്‍ പാര്‍ട്ടി) – 2,000
രാധാകൃഷ്ണന്‍ പി കെ (സ്വത.) 580
നോട്ട -984
നിരസിച്ചത് – 263

കുന്ദമംഗലത്ത് പി.ടി.എ റഹിം

ഭൂരിപക്ഷം 10,276

കുന്ദമംഗലത്ത് പി.ടി.എ റഹിം (സ്വത) 10,276 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 192958 വോട്ടില്‍ 85,138 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 74,862 വോട്ട് നേടി ദിനേശ് പെരുമണ്ണ (സ്വത.) രണ്ടാം സ്ഥാനത്തെത്തി. 27,672 വോട്ട് നേടി വി കെ സജീവന്‍ (ബി.ജെ.പി) മൂന്നാമതെത്തി.
കുന്ദമംഗലം ആകെ പോള്‍ ചെയ്ത വോട്ട് – 1,94,218

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

അബ്ദുല്‍വാഹിദ് (എസ്ഡിപിഐ) – 1,299
ബാബു കെ.ജി (സ്വത.) 724
ഇ പി അന്‍വര്‍ സാദത്ത് (വെല്‍ഫയര്‍ പാര്‍ടി ഓഫ് ഇന്ത്യ) – 1,057
അബ്ദുല്‍റഹിം പി (സ്വത.) 738
ദിനേശന്‍ പാക്കത്ത് (സ്വത.) 1021
ദിനേശന്‍ എം (സ്വത.)225
നോട്ട – 864
നിരസിച്ചത് – 396

കൊടുവള്ളിയില്‍ ഡോ എം കെ മുനീര്‍

ഭൂരിപക്ഷം 6344

കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഡോ എം കെ മുനീര്‍ (ഐയുഎംഎല്‍) 6344 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,51,154 വോട്ടില്‍ 72,336 വോട്ടാണ് ലഭിച്ചത്. കാരാട്ട് റസാഖ് (സ്വത) 65992 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ടി. ബാലസോമന്‍ (ബിജെപി) 9498 വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയവോട്ട്:
ഷാഹിന്‍ കെ.സി(സമാജ്വാദി ഫോര്‍വേഡ് ബ്ലോക്ക്)- 74 അബ്ദുള്‍ മുനീര്‍(സ്വതന്ത്രന്‍)- 86
എം.കെ മുനീര്‍(സ്വത) -228,
സലീം നെച്ചോളി(സ്വത)- 92
മുസ്തഫ കൊമ്മേരി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ) -1769
അബ്ദുള്‍ റസാഖ് മുഹമ്മദ് (സ്വത)- 325,
അബ്ദുല്‍ റസാഖ് കെ -381
കെ. പി ലക്ഷ്മണന്‍ താമരശ്ശേരി(സ്വത) -104
നോട്ട -269

തിരുവമ്പാടിയില്‍ ലിന്റോ ജോസഫ്

ഭൂരിപക്ഷം 4,643

തിരുവമ്പാടിയില്‍ ലിന്റോ ജോസഫ് (സി.പി.ഐ.എം) 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,80,289 വോട്ടില്‍ 67,867 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. 63,224 വോട്ട് നേടി സി പി ചെറിയമുഹമ്മദ് (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി.
7,794 വോട്ട് നേടി ബേബി അമ്പാട്ട് (ബി.ജെ.പി) മൂന്നാമതാണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

കെ പി ചെറിയമുഹമ്മദ് /െീ കുഞ്ഞോയി (സ്വത.) 1,121
സണ്ണി വി ജോസഫ് (സ്വത.) 1,847
ലെനിലാല്‍ ടി ഡി (സ്വത.) 80
പ്രൊഫ. ജോര്‍ജ്ജ് മാത്യു തോട്ടത്തിമ്യാലില്‍ (സ്വത.) 78
ലിന്റോ ജോസഫ് /െീ സാലി (സ്വത.) 579
നോട്ട – 419
നിരസിച്ച വോട്ട് – 355

ബാലുശ്ശേരിയില്‍ അഡ്വ. കെ.എം. സച്ചിന്‍ദേവ്


ഭൂരിപക്ഷം 20372
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ അഡ്വ കെ.എം സച്ചിന്‍ദേവ് (സിപിഐഎം) 20372 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 182253 വോട്ടില്‍ 91839 വോട്ടാണ് നേടിയത്. ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് (ഐഎന്‍സി) 71467 വോട്ടും ലിബിന്‍ ബാലുശ്ശേരിക്ക് (ബിജെപി) 16490 വോട്ടുമാണ് ലഭിച്ചത്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്

ഇ.എ ജോബിഷ് ബാലുശ്ശേരി(ബഹുജന്‍ സമാജ് പാര്‍ട്ടി) – 476

ചന്ദ്രിക എന്‍.കെ (വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) – 889

മോഹന്‍ദാസ് ഉണ്ണികുളം (റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അംബേദ്കര്‍) – 115

ധര്‍മേന്ദ്രന്‍ (സ്വത) – 247

നോട്ട – 431

നിരസിച്ചത് – 294

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല

ഭൂരിപക്ഷം 8472

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല (സി.പി.ഐ.എം) 8472 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,61,592 വോട്ടില്‍ 75,628 വോട്ടുകളാണ് ലഭിച്ചത്. 67,156 വോട്ട് നേടി എന്‍. സുബ്രഹ്മണ്യന്‍ (ഐഎന്‍സി) രണ്ടാം സ്ഥാനത്തെത്തി. 17,555 വോട്ട് നേടി എന്‍.പി രാധാകൃഷ്ണന്‍ (ബി.ജെ.പി) മൂന്നാമതാണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

സി. പ്രവീണ്‍ ചെറുവത്ത് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്)- 221
സുബ്രഹ്മണ്യന്‍ (സ്വതന്ത്രന്‍) – 381
ജമീല പി.പി (സ്വത) – 651
നോട്ട – 492
നിരസിച്ചത് -429

കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍

ഭൂരിപക്ഷം 333
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ 333 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,70,002 വോട്ടില്‍ 80,143 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 79,810 വോട്ട് നേടി പാറക്കല്‍ അബ്ദുള്ള (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി. 9,139 വോട്ട് നേടി പി.പി മുരളി മാസ്റ്റര്‍ (ബിജെപി) മൂന്നാമതെത്തി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

അബ്ദുള്ള s/O പോക്കര്‍ (സ്വത.) 75
കെ കെ കുഞ്ഞമ്മദ്കുട്ടി (സ്വത.) 80
വി പി പ്രതീഷ് (സ്വത.) 108
സുരേഷ്ബാബു എം കെ (സ്വത.) 128
നോട്ട – 296
നിരസിച്ച വോട്ട് – 78
അസാധു – 145

പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്‍

ഭൂരിപക്ഷം 22,592

പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്‍ (സി.പി.ഐ.എം) 22,592 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,63,663 വോട്ടില്‍ 86,023 വോട്ടാണ് നേടിയത്. സി.എച്ച്. ഇബ്രാഹിംക്കുട്ടി (സ്വത) 63,431 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. അഡ്വ. അഡ്വ കെ. വി. സുധീര്‍ (ബിജെപി) 11,165 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് :

ഇസ്മയില്‍ കമ്മന (എസ്ഡിപിഐ) – 1465
വി കെ ചന്ദ്രന്‍ (സ്വത) – 280
ഇബ്രാഹിംകുട്ടി എം (സ്വത) – 915
നോട്ട – 458
വോട്ട് നിരസിച്ചത് – 498.

നാദാപുരത്ത് ഇ.കെ. വിജയന്‍

ഭൂരിപക്ഷം 3,385

നാദാപുരം മണ്ഡലത്തില്‍ ഇ.കെ. വിജയന്‍ 3,385 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 175671 വോട്ടില്‍ 80,287 വോട്ടാണ് അദ്ദേഹത്തിന് ലഭിച്ചത്. 76,902 വോട്ട് നേടി അഡ്വ. കെ പ്രവീണ്‍കുമാര്‍ (ഐഎന്‍സി) രണ്ടാം സ്ഥാനത്തെത്തി. 10,290 വോട്ട് നേടി എം പി രാജന്‍ (ബിജെപി) മൂന്നാമതെത്തി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

കെ.കെ നാസര്‍ മാസ്റ്റര്‍ (എസ്ഡിപിഐ) – 1,646
ശ്രീധരന്‍ കെ.കെ (നാഷണല്‍ ലേബര്‍ പാര്‍ടി) – 162
ടി. പ്രവീണ്‍കുമാര്‍ (സ്വത.) 255
നോട്ട – 306

വടകരയില്‍ കെ.കെ. രമ

ഭൂരിപക്ഷം 7,491

വടകരയില്‍ കെ.കെ രമ (ആര്‍.എം.പി.ഐ) 7,491 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോള്‍ ചെയ്ത 1,36,673 വോട്ടില്‍ 65,093 വോട്ടാണ് ലഭിച്ചത്. 57,602 വോട്ട് നേടി മനയത്ത് ചന്ദ്രന്‍ (ലോക് താന്ത്രിക് ജനതാദള്‍) രണ്ടാം സ്ഥാനത്തെത്തി. അഡ്വ. എം.രാജേഷ് കുമാര്‍ (ബി.ജെ.പി) 10,225 വോട്ട് നേടി മൂന്നാം സ്ഥാനത്താണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട് :

മുസ്തഫ പാലേരി (എസ്ഡിപിഐ) – 2836,
ഗംഗാധരന്‍ മടപ്പളളി (സ്വാതന്ത്രന്‍) – 187
വെളുപ്പറമ്പത്ത് ചന്ദ്രന്‍ (സ്വാതന്ത്രന്‍) – 62,
രമ കുനിയില്‍ (സ്വാതന്ത്രന്‍) – 126
രമ ചെറിയ കയ്യില്‍ (സ്വാതന്ത്രന്‍) – 52
കെടികെ രമ പടന്നയില്‍ (സ്വാതന്ത്രന്‍)- 137
നോട്ട – 353

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read