വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ചേര്‍ന്നു; ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍ നിര്‍ത്തി നിയന്ത്രണങ്ങളോട് സഹകരിക്കണം: കലക്ടര്‍

By | Wednesday July 14th, 2021

SHARE NEWS

കോഴിക്കോട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് സഹകരിക്കാന്‍ വ്യാപാരികള്‍ തയ്യാറാവണമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് ജില്ലയുള്ളതെന്ന് കരുതേണ്ടിയിരിക്കുന്നു. നിലവില്‍ 15975 കോവിഡ് രോഗികള്‍ ജില്ലയിലുണ്ട്. ആക്ടീവ് കേസുകളുടെ എണ്ണത്തില്‍ ജില്ല സംസ്ഥാനതലത്തില്‍ രണ്ടാമതാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടി.പി.ആര്‍ കൂടിക്കൊണ്ടിരിക്കയാണ്. സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധിച്ച് 1,415 പേര്‍ ഇതുവരെ മരണപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാവിധ മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. ശാസ്ത്രീയമായ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ കൈക്കൊളളുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. വ്യാപാരി സംഘടനാ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി എ.വി ജോര്‍ജ്, ഡെപ്യൂട്ടി കലക്ടര്‍ എന്‍ റംല, ഡി.എം.ഒ ഡോ. വി ജയശ്രീ, വ്യാപാര വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ, എം.പി അബ്ദുല്‍ ഗഫൂര്‍, വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവന്‍, മനാഫ് കാപ്പാട്, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി ഹസീബ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രതിനിധി സന്തോഷ് കുമാര്‍ യു.എസ്, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read