തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം

By | Thursday June 3rd, 2021

SHARE NEWS

കോഴിക്കോട്:

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കിയ 2021-2022 വാര്‍ഷിക പദ്ധതികള്‍ക്ക് 15ാം ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി അംഗീകാരം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് മുഖേന വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ 21 ഗ്രാമപഞ്ചായത്തുകളുടെയും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെയും അഞ്ച് മുനിസിപ്പാലിറ്റികളുടെയും പദ്ധതികള്‍ക്ക്് അംഗീകാരം നല്‍കി. കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ 49 ഗ്രാമപഞ്ചായത്ത്, ഒമ്പത് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റി എന്നിവയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. ഇതോടെ കോര്‍പ്പറേഷന്‍ ഒഴികെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം നല്‍കി. കോര്‍പ്പറേഷന്റെ വാര്‍ഷിക പദ്ധതിക്ക് പിന്നീട് അംഗീകാരം നല്‍കും. പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം ജില്ലാ പ്ലാനിങ് ഓഫീസറും മറ്റു വകുപ്പ് തല ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടര്‍ സാംബശിവ റാവു യോഗത്തില്‍ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും അവയുടെ വിശദീകരണവും ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍.മായ അവതരിപ്പിച്ചു. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read