കൊടുവള്ളി: വിനോദയാത്രാ സംഘം സഞ്ചരിച്ച ഇന്നോവ കാറും കെഎസ്ആര്‍സി ബസും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ കൊടുവള്ളി നെല്ലാങ്കണ്ടിക്കടുത്ത് വളവില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം. ചാവക്കാട് നിന്ന് കുടകിലേക്ക് വിനോദയാത്ര പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും മാനന്തവാടിയില്‍ നിന്ന് പത്തനംത്തിട്ടയിലേക്ക് പോകുകയായിരുന്ന് കെഎസ്ആര്‍ടിസി ശബരി ബസുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മാനന്തവാടി കണ്ണോത്ത്മല സ്വദേശി ടി ശ്രീനിവാസനെ (51) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വബസിന്റെ മുന്പശത്തെ ചില്ല് തകര്‍ന്ന് റോഡിലേക്ക് വീണാണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ കാര്‍ യാത്രക്കാരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരാണ് ആശുപത്രികളിലെത്തിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റിയിട്ടത്.
May also Like
- നിർത്തിയിട്ട കാറിലിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്
- താമരശേരി ചുരം: വാഹനങ്ങള്‍ വണ്‍വേയായി കടത്തി വിടുമെന്ന് ഉദ്യോഗസ്ഥർ
- തെരഞ്ഞെടുപ്പ്; തിരിച്ചറിയല്‍രേഖയായി ഇവയെല്ലാം ഉപയോഗിക്കാം
- നഗരസഭ കൗണ്‍സിലറാകാന്‍ ചേച്ചി; വാര്‍ഡ് മെംബറാകാന്‍ അനിയന്
- വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര്‍ എന്നിവയും കണ്ടെയിന്മെന്റ് സോണില്‍