സിനിമാ-നാടക നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു

By | Thursday July 22nd, 2021

SHARE NEWS

തൃപ്പൂണിത്തുറ: ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമാ രംഗത്ത് ശ്രദ്ധേയനായ നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. തൃപ്പൂണിത്തറയിലായിരുന്നു അന്ത്യം. നാടകലോകത്തു നിന്നായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. കണ്ണംകുളങ്ങരയില്‍ കട നടത്തിവരികയായിരുന്നു.

രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെയാണ് പടന്നയില്‍ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. വൃദ്ധന്മാരെ സൂക്ഷിക്കുക, ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം തുടങ്ങി നിരവധി സിനിമകളലൂടെ നിരവധി ഹാസ്യമുഹൂര്‍ത്തങ്ങള്‍ അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചു.

നാടകാഭിനയത്തിനുള്ള ശ്രമങ്ങള്‍ നടനാകാനുള്ള രൂപം പോര എന്ന് പറഞ്ഞ് നിഷേധിച്ചവരോടുള്ള വാശിയിലാണ് പടന്നയില്‍ നാടകം പഠിക്കുവാന്‍ തീരുമാനിച്ചത്. 1956-ല്‍ ‘വിവാഹ ദല്ലാള്‍ എന്നതായിരുന്നു ആദ്യ നാടകം. 1957-ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.

നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങിയിരുന്നു.

പടന്നയിലിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ എം ബി രാജേഷ് അനുശോചിച്ചു. മലയാള സിനിമയില്‍, പ്രത്യേകിച്ച് ഹാസ്യ രംഗങ്ങള്‍ക്ക് തന്റേതായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കെ ടി എസ് പടന്നയിലെന്ന് അദ്ദേഹം അനുസ്മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read