കെ.വി.മുഹമ്മദ്ഹാജിയുടെ നിര്യാണം; നഷ്ടമായത് മഹല്ലുകളുടെ കാരണവരെ

By | Sunday May 10th, 2020

SHARE NEWS

 

കൊടുവള്ളി: കെ.വി.മുഹമ്മദ്ഹാജിയുടെ നിര്യാണത്തിലൂടെ നാടിന് നഷ്ടമായത് നിരവധി മഹല്ലുകളുടെയും മസ്ജിദുകളുടെയും കാരണവരെയും കൂടിയാണ്. വ്യക്തിപരമായതോ കുടുംബപരമായതോ സംഘടനാപരമോ ആയ തന്റെ മുമ്പിലെത്തുന്ന ഏത് പ്രശ്‌നത്തെയും കൈകാര്യം ചെയ്യുന്നതില്‍ അദ്ദേഹം ആര്‍ജവം കാണിച്ചു. മാനിപുരത്ത് മുസ്ലിംലീഗ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു.

മാനിപുരം മഹല്ല് കമ്മറ്റി പ്രസിഡന്റ്, കളരാന്തിരി മഹല്ല് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ്, കരുവന്‍പൊയില്‍ ജുമാ മസ്ജിദ് മുതവല്ലി, ചുള്ള്യാട് മുക്ക് ജുമാമസ്ജിദ് മുതല്ലി, കൊടുവള്ളി മാര്‍ക്കറ്റ് ജുമാ മസ്ജിദ് പ്രസിഡന്റ്, കൊടുവള്ളി മുസ്ലിം യതീംഖാന കമ്മറ്റി അംഗം, മാനിപുരം മാസ്‌ടെക് മുഖ്യ രക്ഷാധികാരി, മാനിപുരം മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ പ്രസിഡന്റ്, ടി.കെ. ട്രസ്റ്റ് വൈസ് പ്രസിഡന്റ്, കരുവന്‍ പൊയില്‍ അല്‍ ഇഹ്‌സാന്‍ ഉപദേശക സമിതി കണ്‍വീനര്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച കെ.വി.മുഹമ്മദ്ഹാജി മഹല്ലുകളുടെയും പള്ളികളുടെയും പരിപാലനത്തിന് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

മസ്ജിദുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികളും പുനരുദ്ധാരണ പ്രവൃത്തികളും നടക്കുമ്പോള്‍ മുഴുസമയവും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. മാനിപുരത്ത് തുടക്കം കുറിക്കുന്ന ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ പ്രമാണ കൈമാറ്റ ചടങ്ങാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുപരിപാടി.

എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, മത-രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭര്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. കോവിഡ് 19 ന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് രാവിലെ 11 മണിയോടെ കളരാന്തിരി കാക്കാടന്‍ ചാലില്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read