അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു

By | Thursday July 15th, 2021

SHARE NEWS

താമരശ്ശേരി:
അടിവാരത്തിന് സമീപം വീടിനു പിറകിലെ മതില്‍ തകര്‍ന്നു വീണ് മണ്ണിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. പൊട്ടിക്കയ്യില്‍ കൊച്ചുപറമ്പില്‍ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ (75) ആണ് മരണപ്പെട്ടത്. വീടിനു പിറകില്‍ താല്‍ക്കാലികമായുണ്ടാക്കിയ അടുപ്പില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം. നാട്ടുകാരുള്‍പ്പെടെയുള്ളവര്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. മണ്ണ് നീക്കി പുറത്തെടുത്ത ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സാബുലാല്‍, സജി ലാല്‍ , സിന്ധു എന്നിവരാണ് കനകമ്മയുടെ മക്കള്‍. മരുമക്കള്‍ : പ്രസന്നസാബു- മേപ്പാടി, ഷിജി സജി- ഈങ്ങാപ്പുഴ , ദിലീപ്- തിരുവമ്പാടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read