കോഴിക്കോട്:
കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കാലാവധി കഴിഞ്ഞ ഭരണസമിതിയിലെ പ്രതിനിധിയായ എന്‍.സി.പി നേതാവ് മുക്കം മുഹമ്മദ് മാത്രമാണ് ഇത്തവണയും മത്സരിക്കുന്നത്.
മുന്നണി ധാരണയനുസരിച്ച് സി.പി.ഐ.(എം) 15 സീറ്റിലും ,സി.പി.ഐ 3, എല്‍.ജെ.ഡി. 4, എന്‍.സി.പി,ഐ.എന്‍ എല്‍, കേരളാ കോണ്‍ഗ്രസ് (എം) എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റുകളില്‍ വീതവും മത്സരിക്കും.
നരിക്കുനി,ഓമശ്ശേരി എന്നീ ഡിവിഷനുകളില്‍ എല്‍.ഡി.എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിരിക്കും മത്സരിക്കുക. രണ്ട് സീറ്റിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും. ഇത്തവണ വനിതകള്‍ക്ക് മാറ്റിവെച്ചതാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉള്‍പ്പെടെ ഇത്തവണ മത്സര രംഗത്തുണ്ട്.
ഓരോ പാര്‍ട്ടിക്കും താഴെ പറയുന്നതനുസരിച്ച സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു.
സി.പി.ഐ(എം)
1. എടച്ചേരി -സുരേഷ് കൂടത്താംകണ്ടി
2. മൊകേരി – പി. സുരേന്ദ്രന്
3. കുറ്റ്യാടി – സി.എം. യശോദ
4. പേരാമ്പ്ര – ഷീജ ശശി
5. ബാലുശ്ശേരി- പി.പി. പ്രേമ
6. ഈങ്ങാപ്പുഴ- വി.പി. ഇന്ദിര ടീ ച്ചര് (എസ്.സി.വനിതാ സംവരണം)
7. തിരുവമ്പാടി – വി.പി. ജമീല
8. ചാത്തമംഗലം- സുധ കമ്പളത്ത്
9. പന്തീരാങ്കാവ് – രാജീവ് പെരുമണ്‍പുറ
10. കക്കോടി – ഇ. ശശീന്ദ്രന്
11. നന്മണ്ട – ജമീല കാനത്തില്‍
12. അത്തോളി – സിന്ധു സുരേഷ്
13. മേപ്പയ്യൂര്‍ – സി.എം. ബാബു (എസ്.സി.സംവരണം)
14. മണിയൂര്‍ – കെ.വി. റീന
15. നാദാപുരം – സി.പി.ഐ(എം)സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.
സി.പി.ഐ
1. കടലുണ്ടി – അഡ്വ. പി. ഗവാസ്
2. മടവൂര്‍ -ഖമറുന്നീസ ഫസല്‍
3. ചോറോട് -എന്‍ .എം. വിമല
എല്‍.ജെ.ഡി
1. അരിക്കുളം – എം.പി. ശിവാനന്ദന്
2. പയ്യോളി അങ്ങാടി -സലീം മടവൂര്‍
3. അഴിയൂര്‍ – പി.പി. നിഷ
4. കട്ടിപ്പാറ- അന്നമ്മ മങ്കരയില്‍
എന്‍.സി.പി
1. ഉള്ളിയേരി – മുക്കം മുഹമ്മദ്
കേരള കോണ്‍ഗ്രസ് (എം)
1. കോടഞ്ചേരി- ജമീഷ് ഇളംതുരുത്തി
എല്‍.ഡി.എഫ് സ്വതന്ത്രന്മാര്
1. നരിക്കുനി -ഷറഫുദ്ദീന് മാസ്റ്റര്‍. സി.കെ
2. ഓമശ്ശേരി -പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഐ.എന്‍.എല്‍.
1. കുന്ദമംഗലം – എം.കെ. അബൂബക്കര്‍
May also Like
- കൊടുവള്ളി നിയോജകമണ്ഡലത്തില്‍ എല്ലാം കൈവിട്ട് എല്‍.ഡി.എഫ്
- കൊടുവള്ളിയില്‍ ഉച്ചയോടെ 49.93% പേര് വോട്ട് രേഖപ്പെടുത്തി
- തിങ്കളാഴ്ച കോഴിക്കോട് 2,533,024 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്
- നഗരസഭ കൗണ്‍സിലറാകാന്‍ ചേച്ചി; വാര്‍ഡ് മെംബറാകാന്‍ അനിയന്
- കൊടുവള്ളി മുന്‍സിപ്പാലിറ്റിയില്‍ മാറ്റുരയ്ക്കാന്‍ 132 സ്ഥാനാര്‍ത്ഥികള്‍