ലിന്റോ, തിരുവമ്പാടിയില്‍ വിജയം ആവര്‍ത്തിച്ച് എല്‍.ഡി.എഫ്

By | Sunday May 2nd, 2021

SHARE NEWS

താമരശ്ശേരി:
യു.ഡി.എഫിന്റെ കോട്ടയായി കരുതിയിരുന്ന തിരുവമ്പാടിയില്‍ വിജയം തുടര്‍കഥയാക്കി എല്‍.ഡി.എഫ്. സി.പി.എമ്മിന്റെ യുവ മുഖം ലിന്റോ ജോസഫ് 4,643 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇത്തവണ വിജയിച്ചത്. 2016ല്‍ സി.പി.എമ്മിലെ ജോര്‍ജ് എം തോമസ് 3008 വോട്ടിനായിരുന്നു തിരുവമ്പാടിയില്‍ വിജയിച്ചത്. ഇത്തവണ ലീഡുയര്‍ത്തിയാണ് എല്‍.ഡി.എഫിന്റെ വിജയം.

ആകെ പോള്‍ ചെയ്ത 1,80,289 വോട്ടില്‍ 67,867 വോട്ടുകളാണ് ലിന്റോക്ക് ലഭിച്ചത്. 63,224 വോട്ട് നേടി സി.പി. ചെറിയമുഹമ്മദ് (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി.
7,794 വോട്ട് നേടി ബേബി അമ്പാട്ട് (ബി.ജെ.പി) മൂന്നാമതാണ്.
മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

കെ പി ചെറിയമുഹമ്മദ് S/O കുഞ്ഞോയി (സ്വത.) – 1,121
സണ്ണി വി ജോസഫ് (സ്വത.) – 1,847
ലെനിലാല്‍ ടി ഡി (സ്വത.) – 80
പ്രൊഫ. ജോര്‍ജ്ജ് മാത്യു തോട്ടത്തിമ്യാലില്‍ (സ്വത.) – 78
ലിന്റോ ജോസഫ് S/O സാലി (സ്വത.) – 579നോട്ട – 419, നിരസിച്ച വോട്ട് – 355

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് 28 കാരനായ
ലിന്റോ ജോസഫ് പാലക്കല്‍. സി.പി.എം തിരുവമ്പാടി ഏരിയാ കമ്മറ്റി അംഗം,കൂമ്പാറ ലോക്കല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളില്‍
പ്രവര്‍ത്തിച്ചു വരുകയാണ് ലിന്റോ. എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read