SHARE NEWS
കൊടുവള്ളി: ത്രിതല പഞ്ചായത്ത് സാരഥികള്‍ക്ക് കൊടുവള്ളി പ്രസ്ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. കൊടുവള്ളി നഗരസഭ ചെയര്മാന് അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കളത്തൂര്‍, മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവന് അടുക്കത്ത്, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസ്റി പൂക്കാട്ട് എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്. പ്രസ് ക്ലബ് പ്രസിഡന്റ് കെ.കെ.എ.ജബ്ബാര്‍ അധ്യക്ഷനായി.
ഉസ്മാന് പി.ചെമ്പ്ര, സെക്രട്ടറി അഷ്റഫ് വാവാട്, എം.അനില്‍കുമാര്‍, കെ.കെ.ഷൗക്കത്ത്, എന്‍.പി.എ. മുനീര്‍, കെ.സി.സോജിത്ത്, പി.സി.മുഹമ്മദ്, വി.ആര്.അഖില്‍ എന്നിവര്‍ സംസാരിച്ചു.