തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 29 പത്രികകള്‍

By | Saturday November 14th, 2020

SHARE NEWS

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെയായി 29 പത്രികകള്‍ ലഭിച്ചു. വടകര മുനിസിപ്പാലിറ്റിയില്‍ 2 പത്രികകളും വിവിധ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 27 പത്രികകളുമാണ് ലഭിച്ചത്. ഇതില്‍ ഓരോന്ന് വീതം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലും ജില്ലാ പഞ്ചായത്തിലും പത്രികകള്‍ ലഭിച്ചിട്ടില്ല.

നന്മണ്ട ഗ്രാമപഞ്ചായത്തിലാണ് കൂടുതല്‍ പത്രിക ലഭിച്ചത്. 17 പത്രികകള്‍. ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക. 20ന് സൂക്ഷ്മ പരിശോധന നടക്കും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read