പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: മൂന്നാം പ്രതി ഉസ്മാന്‍ മലപ്പുറത്ത് പിടിയില്‍

By | Tuesday September 14th, 2021

SHARE NEWS

മലപ്പുറം: പന്തീരാങ്കാവ് യുഎപിഎ കേസിലെ മൂന്നാംപ്രതിയായ, മാവോയിസ്റ്റ് ബന്ധമുള്ള ഉസ്മാന്‍ മലപ്പുറത്ത് എടിഎസ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് കേസില്‍ മുന്‍പ് അറസ്റ്റിലായ അലനും താഹയ്ക്കും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ നല്‍കിയത് ഉസ്മാനാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മലപ്പുറം പട്ടിക്കാട്ടു നിന്നും തിങ്കളാഴ്ച രാത്രി 10 ഓടെ പിടിയിലായ ഉസമാനെ ചോദ്യം ചെയ്തുവരികയാണ്.

ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാള്‍ക്കായി വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തി വരികയായിരുന്നു. എന്‍ഐഎയാണ് പന്തീരങ്കാവ് കേസ് അന്വേഷിക്കുന്നത്. അതിനാല്‍ അറസ്റ്റിലായ ഉസ്മാനെ എന്‍ഐഎയ്ക്ക് കൈമാറിയേക്കും. മുന്‍പ് നിരവധി കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read