മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണം:; ഡോ.സെബാസ്റ്റ്യന്‍പോള്‍

By | Wednesday October 14th, 2020

SHARE NEWS

താമരശ്ശേരി;
മാധ്യമങ്ങള്‍ സമൂഹത്തിന് അത്യന്താപേക്ഷികമാണ്, എന്നാല്‍ മാധ്യമങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകണമെന്നും മാധ്യമനിരൂപകന്‍ ഡോ.സെബാസ്റ്റ്യന്‍പോള്‍

കൊടുവള്ളി ബി.ആര്‍.സിയും താമരശേരി പ്രസ് ക്ലബും സംഘടിപ്പിക്കുന്ന ത്രിദിന മാധ്യമവിചാരം വെബ്‌നാര്‍ ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം.

താനെന്നും മാധ്യമങ്ങള്‍ക്കൊപ്പമാണ്. മറ്റ് ഭവിഷ്യത്തൊന്നും നോക്കാതെ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കാറുമുണ്ട്. എന്നാല്‍ ഇന്ന് പല മാധ്യമങ്ങളും നുണ പറയുന്നെന്നും സത്യം പറയുന്നില്ലെന്നും പലര്‍ക്കും ആക്ഷേപമുണ്ട്. നുണ പറയുന്നതും പ്രചരിപ്പിക്കുന്നതും ആര്‍ക്കും ഭൂഷണമല്ല. ഭരണകര്‍ത്താക്കളായും മാധ്യമങ്ങളാലും പൊതുജനങ്ങളായാലും നുണ പറയുന്നതും പ്രചരിപ്പിക്കുന്നതും ശരിയല്ല.

മാധ്യമമേഖല വന്‍ കോര്‍പ്പറേറ്റുകളുടെ കൈകളിലെത്തിയത് നല്ല പ്രവണതയല്ല. പലപ്പോഴും കോര്‍പ്പറേറ്റ് താത്പര്യമനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാലമാണിത്. ദൈവീകമായ മാധ്യമപ്രവര്‍ത്തനം ഇപ്പോള്‍ ആക്രോശത്തിന്റെയും കടിച്ചുകീറലിന്റെയും വേദിയാക്കി പലരും മാറ്റിയിരിക്കുന്നു. ഇന്നത്തെ ടിവി ചാനല്‍ ചര്‍ച്ചകളിലൂടെ ആരും ഒന്നും അറിയുന്നുമില്ല, ആരും ഒന്നും അറിയിക്കുന്നുമില്ല. റേറ്റിങ്ങിന് വേണ്ടിയുള്ള വെറും അക്രമോത്സുകത പ്രകടനം മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍. മാധ്യമങ്ങളില്‍ തെറ്റ് ആധിപത്യം നേടുന്ന അവസ്ഥയുണ്ട്. തെറ്റുകള്‍ വരാം. തെറ്റുകള്‍ വന്നാല്‍ തിരുത്തുകയെന്നത് മുന്‍പുണ്ടായിരുന്നു. ഇപ്പോള്‍ പത്രാധിപര്‍ നിര്‍വ്യായം ഖേദിക്കുന്നില്ല എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതായും സെബാസ്റ്റ്യന്‍ പോള്‍.

സര്‍വശിക്ഷക് കേരള കോഴിക്കോട് ജില്ല പ്രൊജക്റ്റ് കോ ഓഡിനേറ്റര്‍ ഡോ. എ.കെ. അബ്ദുല്‍ഹക്കീം അധ്യക്ഷതവഹിച്ചു. കെയുഡബ്ല്യുജെ മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഇന്ത്യയിലെ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ ചരിത്രം, സ്പോര്‍ട്സ് ജേര്‍ണലിസം, ന്യൂസ് ഏജന്‍സികള്‍, ഫ്രീ പ്രസിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു.

സ്വതന്ത്രനേത്രമാണ് മാധ്യമപ്രവര്‍ത്തകന്റെ ഏറ്റവും വലിയ ആയുധമെന്ന് കമാല്‍ വരദൂര്‍. എന്ത് കാര്യവും സ്വതന്ത്ര്യമായും നിഷ്പക്ഷമായും നോക്കിക്കണ്ട് രേഖപ്പെടുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
കാണാത്തതും അറിയാത്തതുമായ കാര്യങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ വാര്‍ത്തയാക്കി പ്രചരിപ്പിക്കരുത്.
സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങില്‍ അവതരണവും ഭാഷയും ആസ്വാദ്യകരമാവണം. ആലങ്കാരിക പ്രയോഗങ്ങളിലൂടെ ഫീച്ചറിലേക്ക് വായനക്കാരനെ പിടിച്ചിരുത്താനുള്ള ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.

കാരാട്ട് റസാഖ് എംഎല്‍എ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ യു.കെ. അബ്ദുള്‍നാസര്‍, എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. അനില്‍കുമാര്‍, എഇഒ എന്‍.പി. മുഹമ്മദ് അബ്ബാസ്, ബിആര്‍സി ട്രെയ്നര്‍ കെ.ഷൈജ, ജില്‍സ് തോമസ്, വിനോദ് താമരശേരി എന്നിവര്‍ സംസാരിച്ചു.

താമരശേരി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഉസ്മാന്‍ പി ചെമ്പ്ര സ്വാഗതവും ബിപിസി വി.എം. മെഹറലി നന്ദിയും പറഞ്ഞു. ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ 138 വിദ്യാര്‍ഥികളും മീഡിയ ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപകരും പങ്കെടുത്തു.

നാളെ (വ്യാഴം)രാവിലെ 11ന് ആരംഭിക്കുന്ന വെബിനാറില്‍ എം.വി. നികേഷ് കുമരാര്‍ ആമുഖ ഭാഷണം നടത്തും. കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍ മാധ്യമ പ്രവര്‍ത്തനത്തിലെ നീതി ബോധം, ജേര്‍ണലിസത്തിലെ മള്‍ട്ടി മീഡിയ, സിറ്റിസണ്‍ ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും. അജയ് ശ്രീശാന്ത് മോഡറേറ്ററാകും, ബിആര്‍സി ട്രെയ്നര്‍ പി.വി. മുഹമ്മദ് റാഫി പ്രസംഗിക്കും. വെള്ളിയാഴ്ച വെബ്‌നാര്‍ സമാപിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read