കരുവന്‍പൊയില്‍ പാലക്കല്‍ ഷമീല്‍ ചികിത്സാ സഹായ കമ്മിറ്റി

By | Wednesday April 28th, 2021

SHARE NEWS

കൊടുവള്ളി: അടിയന്തിര കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകുന്ന കൊടുവള്ളി മുന്‍സിപ്പാലിറ്റി ഡിവിഷന്‍ 17-ലെ പാലക്കല്‍ ഷമീലിനെ (21) സഹായിക്കുന്നതിനായി ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു.

ഏകദേശം 40 ലക്ഷം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയക്കുള്ള തുക കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയിലാണ് കുടുംബം. ഷമീല്‍ ഇപ്പോള്‍ മിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നടക്കുന്ന ശസ്ത്രക്രിയക്ക് ചിലവ് വരുന്ന തുക സമാഹരിക്കുന്നതിനായി കരുവന്‍പോയില്‍ പ്രദേശത്തെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക പ്രതിനിധികളടങ്ങുന്ന ഒരു സഹായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ്.

ടി. പി. ഹുസൈന്‍ ഹാജി ( ചെയര്‍മാന്‍), മാതോലത്ത് അബ്ദുല്ല ( ജനറല്‍ കണ്‍വീനര്‍), ടി. പി. നാസര്‍ ( ട്രഷറര്‍) എന്നിവരാണ് കമ്മിറ്റി ഭആരവാഹികള്‍. കമ്മിറ്റിയുടെ രക്ഷാധികാരികളായി എംപി, എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍, എ പി മുഹമ്മദ് മുസ്ലിയാര്‍, പി കെ രാമചന്ദ്രന്‍, ഇ അബു, പി ടി മുഹമ്മദ് ഹാജി എന്നിവരെയും തിരഞ്ഞെടുത്തു.

സഹായങ്ങളെത്തിക്കാന്‍ കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ കരുവന്‍പൊയില്‍ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍ : KDV10002002000849
IFSC Code : ICIC0000103

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read