മന്ത്രിമാർ ചുരം സന്ദർശിച്ചു, വാഹനങ്ങൾ ഇനി ഓടും…

By | Friday June 22nd, 2018

SHARE NEWS

വാഹനങ്ങൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തിയ താമരശേരി ചുരത്തില്‍ ഞാറായ്ച്ച മുതൽ കെ എസ് ആർ ടി സി മുതലായ വാഹനങ്ങൾ കടത്തി വിടാൻ തീരുമാനം. വാഹനങ്ങള്‍ വണ്‍വേയായി കടത്തിവിടാനാണ് തീരുമാനം. അതേ സമയം ചരക്കു വാഹനങ്ങൾക്കു നിയന്ത്രണം തുടരും. സ്ഥലം സന്ദർശിച്ച ശേഷം മന്ത്രിമാരാണ് തീരുമാനം അറിയിച്ചത്.

ചുരത്തിലെ നിലവിലെ അവസ്ഥ നിരീക്ഷിക്കാൻ മന്ത്രിമാരായ ടി പി രാമകൃഷ്ണൻ ,എ കെ ശശി, മന്ത്രിമാർക്കൊപ്പം എം എൽ എ മാരായ കാരാട്ട് റസാഖ്,ജോർജ് എം തോമസ് ,ടി കെ ശശീന്ദ്രൻ എന്നിവർ സ്ഥലത്തെത്തി.

ജന പ്രതിനിധികളോടൊപ്പം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ്, അസി. എഞ്ചിനീയര്‍ ലക്ഷ്മണന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ ജമാല്‍ മുഹമ്മദ്, ഓവര്‍സിയര്‍ ആന്റോപോള്‍, എന്നിവരാണ് ഇന്ന് ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read