കൊടുവള്ളി മുനീറിലൂടെ തിരിച്ച് പിടിച്ച് യു.ഡി.എഫ്

By | Sunday May 2nd, 2021

SHARE NEWS

കൊടുവള്ളി:
പൊന്നാപുരം കോട്ട തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തില്‍ കൊടുവള്ളിയിലെ യു.ഡി.എഫുകാര്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ കൊടുവള്ളി 6,344 വോട്ടുകള്‍ക്കാണ് മുസ്ലീംലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ തിരിച്ചുപിടിച്ചത. എല്‍.ഡി.എഫിലെ സിറ്റിങ് എംഎല്‍എ കാരാട്ട് റസാഖിനെയാണ് പരാജയപ്പെടുത്തിയത്. മുനീര്‍ 72,336 വോട്ട് നേടിയപ്പോള്‍ കാരാട്ട് റസാഖ് 65,992 വോട്ടാണ് ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാലസോമന്‍9488 വോട്ടാണ് ഇത്തവണ ലഭിച്ചത്. കോഴിക്കോട് സൗത്തിലെ എം.എല്‍.എ ആയിരുന്ന മുനീര്‍ മണ്ഡലം മാറിയാണ് കൊടുവള്ളിയിലെത്തുന്നത്. മുനീര്‍ മാറിയതോടെ കോഴിക്കോട് സൗത്ത് യു.ഡി.എഫിനെ കൈവിടുകയും ചെയ്തു.

2026ലെ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കായിരുന്നു കാരാട്ട് റസാഖ് കൊടുവള്ളിയില്‍ വിജയിച്ചത്. കഴിഞ്ഞ തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ അലി അക്ബര്‍ 11,537 വോട്ടുകള്‍ കൊടുവള്ളിയില്‍ നേടിയിരുന്നു. ഇപ്രാവിശ്യം രണ്ടായിരത്തില്‍ പരം വോട്ടുകള്‍ ബി.ജെപിയ്ക്ക് കുറഞ്ഞിട്ടുണ്ട്. ഇത്തവണ അനായാസമായ മികച്ച പ്രതീക്ഷിച്ച യു.ഡി.എഫിന് വോട്ടെണ്ണലിന്റെ പലഘട്ടങ്ങളിലും കൊടുവള്ളി കൈവിട്ടുപോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിജയം യു.ഡി.എഫിനായിരുന്നു. എന്നാല്‍ അത്തരം മിന്നുന്ന വിജയം നിയമസഭാതെരഞ്ഞെടുപ്പില്‍
യുഡിഎഫിന് ലഭിച്ചിട്ടില്ല. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാനായതിന്റെ ആഹ്ലാദത്തിലാണ് യു.ഡി.എഫ്.
കൊടുവള്ളി നിയോജകമണ്ഡലം രണ്ട് തവണ മാത്രമാണ് മുസ്ലീംലീഗിനെ കൈവിട്ടത്. 2006ല്‍ മുസ്ലീംലീഗ് മുന്‍ നേതാവ പി.ടി.എ. റഹീലൂടെയായിരുന്നു കൊടുവള്ളിയില്‍ എല്‍.ഡി.എഫ് ആദ്യ വിജയം നേടുന്നത്. രണ്ടാം വിജയം കഴിഞ്ഞ തവണ കാരാട്ട് റസാഖിലൂടെയുമായിരുന്നു. രണ്ട് പേരും ലീഗിന്റെ മുന്‍നേതാക്കളായത് ലീഗിന വന്‍ തിരിച്ചടിയായിരുന്നു. ഇത്തവണ കാരാട്ട് റസാഖിനെ പരാജയപ്പെടുത്താനായത് ലീഗിന നല്‍കുന്നത് വലിയ സന്തോഷമാണ്. എന്നാല്‍ പി.ടി.എ റഹീം മൂന്നാം തവണയും കുന്ദമംഗലത്ത് നിന്നും നിയമസഭയിലെത്തുന്നുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read