മുക്കത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാളികാവ് സ്വദേശി മരിച്ചു

By | Thursday October 8th, 2020

SHARE NEWS

മുക്കം: മുക്കത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് കാളികാവ് സ്വദേശി മരിച്ചു. നിലമ്പൂര്‍ കാളികാവ് സ്വദേശി ലബീബാണ് മരിച്ചത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ അഗസ്ത്യന്‍മുഴിക്കടുത്ത് പെരുമ്പടപ്പില്‍ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. മുക്കം ഭാഗത്തുനിന്നും ഓമശ്ശേരി ഭാഗത്ത് പോകുന്ന ലോറിയും ഓമശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ബുള്ളറ്റ് ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മംഗലാപുരത്തുനിന്നും നിന്നും നാട്ടിലേക്ക് വരികയായിരുന്നു ലബീബ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുക്കം ഫയര്‍ ഫോഴ്‌സ് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read