വ്യാജ, അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും കാലം: സ്പീക്കര്‍ എം ബി രാജേഷ്

By | Tuesday September 14th, 2021

SHARE NEWS

കോഴിക്കോട്: വ്യാജവാര്‍ത്തകളുടേയും അസത്യ വാര്‍ത്തകളുടേയും പണം നല്‍കിയുള്ള വാര്‍ത്തകളുടേയും ധാരാളിത്ത കാലത്താണ് നാം ജീവിക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ്. ഭരണകൂടത്തിന്റേയും മൂലധന ശക്തികളുടേയും സുഖശയ്യയിലാണ് ഭൂരിപക്ഷം മാധ്യമങ്ങളെന്നും, വാര്‍ത്തകള്‍ വില്‍പനച്ചരക്കായി മാറിയെന്നും സ്പീക്കര്‍ ആരോപിച്ചു.

എന്‍ രാജേഷ് സ്മാരക ട്രസ്റ്റിന്റെ
മാധ്യമ പ്രവര്‍ത്തകന്‍ എന്‍. രാജേഷ് അനുസ്മരണ ചടങ്ങില്‍ മാധ്യമം, സമൂഹമാധ്യമം, അഭിപ്രായ സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാധ്യമ സ്ഥാപനങ്ങള്‍ വ്യവസായമായതോടെ
വാര്‍ത്തകള്‍ വില്‍പ്പനച്ചരക്കായി. ഇവിടെ ലാഭം മാത്രമാണ് ലക്ഷ്യം.

സത്യം മാത്രം പറഞ്ഞാല്‍ ലാഭം കിട്ടാതെയാകുമ്പോള്‍ അസത്യവും പ്രചരിപ്പിക്കും. എല്ലാ ദുരന്തങ്ങളെയും ദുരിതങ്ങളെയും ഹിംസകളെയും ദൃശ്യ പൊലിമയുളള ആസ്വാദന ചരക്കാക്കി മാറ്റുകയാണ് മാധ്യമങ്ങള്‍. അവാസ്തവ പ്രചരണം വളരെ ശക്തമായി നടക്കുന്ന കാലമാണിത്. ഇതില്‍ സാമ്പ്രദായിക മാധ്യമങ്ങളും നവ മാധ്യമങ്ങളുമുണ്ട്.

മാധ്യമങ്ങളെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താനെന്നും സ്പീക്കര്‍. ജനാധിപത്യമെന്നാല്‍ സ്വാതന്ത്ര്യമാണ്. ഇത് രണ്ടു മില്ലാത്ത നാട്ടില്‍ മാധ്യമ സ്വാതന്ത്ര്യമുണ്ടാകില്ല. സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെ എതിര്‍ക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നും സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

ചടങ്ങില്‍ എന്‍. രാജേഷ് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. കെ.പി. റെജി സ്മാരക പ്രഭാഷണം നടത്തി. എന്‍.പി. രാജേന്ദ്രന്‍, കമാല്‍ വരദുര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read