നിപ വൈറസ് ബാധയെ തുടർന്ന് കോഴിക്കോടിന് നഷ്ടം ചെറുതൊന്നുമല്ല. കോടിക്കണക്കിനു രൂപയുടെ നഷ്ടം കഴിഞ്ഞൊരു മാസം ജില്ല നേരിടേണ്ടി വന്നു. എന്നാൽ കോഴിക്കോട് തിരിച്ചു വരവിന്റെ പാതയിലാണ്. ഭീതിയകന്ന് ജനങ്ങൾ രംഗത്തെത്തി തുടങ്ങി. പഴയത് പോലെ കോഴിക്കോട് ഉണർന്ന് തുടങ്ങി.
നിപ വന്നതിന് ശേഷം കോഴിക്കോട്ടെ കച്ചവടം 75 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. പഴവര്‍ഗ്ഗ കയറ്റുമതി പാടെ നിലച്ചു. 10 ദിവസത്തിനിടയില്‍ 10,000 കോടിയാണ് നഷ്ടം കണക്കാക്കിയിട്ടുള്ളത്. സാധാരണ നോമ്പുകാലത്ത് സജീവമാമാകുന്ന വിപിണിയിലെ കച്ചവടങ്ങൾ കുറഞ്ഞിരുന്നു.
ആദ്യമരണം കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോള്‍ ജനങ്ങളുടെ ഭീതിക്ക് അല്പം കുറവുവന്നിട്ടുണ്ട്. ആളകന്ന മിഠായിത്തെരുവും ബസ് സ്റ്റാന്‍ഡുകളും സജീവമായിത്തുടങ്ങി. ബസുകളില്‍ യാത്രക്കാരുടെ എണ്ണവും കൂടി.
എന്നാൽ നിപ അവസാനമായി ബാധിച്ച ബാലുശ്ശേരിയിൽ പറയത്തക്ക മാറ്റമൊന്നും വന്നിട്ടില്ല. വരും ദിവസങ്ങളിൽ സജീവമായി വിപണിയും ജനതയും തിരിച്ചെത്തും. നിപ നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ വാക്കുകൾ ജനങൾക്ക് ഏറെ ആശ്വാസമാവുകയാണ്
പഴയത് പോലെ കോഴിക്കോട് ഉണരും ,മാനാഞ്ചിറയും,ബീച്ചും ,മിട്ടായിത്തെരുവും,ഉപ്പും ഉപ്പിലിട്ടതുമായി ഈ നാട് തിരിച്ചെത്തും.