സൗജന്യ നിരാമയ ഇന്‍ഷുറന്‍സ് അപേക്ഷ ഇനി ഓണ്‍ലൈനില്‍

By | Wednesday September 16th, 2020

SHARE NEWS

കോഴിക്കോട്: നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്നവര്‍ക്കുള്ള സൗജന്യ നിരാമയ ഇന്‍ഷുറന്‍സ് അപേക്ഷ ഇനി ഓണ്‍ലൈനില്‍. ഓണ്‍ലൈന്‍ അപേക്ഷ സംവിധാനത്തിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവയുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതിയാണിത്.

മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, അക്കൗണ്ട് വിവരങ്ങളടങ്ങുന്ന ബാങ്ക് പാസ് ബുക്ക്, ഭിന്നശേഷിക്കാരുടെ ഫോട്ടോ എന്നിവ വ്യക്തതയോടെ സ്‌കാന്‍ ചെയ്ത് http://shorturl.at/cryAU ലിങ്കിലോ https://forms.gle/ofqeXgUr441tXXaEA ക്യുആര്‍ കോഡു വഴിയോ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ പൂരിപ്പിച്ച് നല്‍കണം.

ഒരു ലക്ഷം രൂപ വരെ ചികില്‍സക്കും പരിശീലനത്തിനുമായി ലഭിക്കും. സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം ഇതിന്റെ പ്രീമിയം അടക്കുന്നതിനാല്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സൗജന്യമാണ്. നാഷണല്‍ ട്രസ്റ്റ് കോഴിക്കോട് ജില്ലാതല സമിതിയും ജില്ലാ ഭരണ കൂടവും ജില്ലാ സാമൂഹ്യനീതി വകുപ്പും നാഷണല്‍ ട്രസ്റ്റ് എന്‍.ജി.ഒ ആയ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായാണ് പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നത്.

ജില്ലാ കളക്ടര്‍ സാംബശിവ റാവു അധ്യക്ഷത വഹിച്ചു. നാഷണല്‍ ട്രസ്റ്റ് ജില്ലാ കണ്‍വീനറും സംസ്ഥാന മെമ്പറുമായ പി.സിക്കന്തര്‍,
നാഷണല്‍ ട്രസ്റ്റ് മെമ്പര്‍ ഡോ. പി.ഡി. ബെന്നി, ഡിപിഒ ടി.ആര്‍.മായ, സാമൂഹ്യനീതി ഓഫീസര്‍ ഷീബാ മുംതാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫോണ്‍: 04954040800, 8137999990, 9447084722

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read