പ്രമുഖ സഹകാരിയും മുതിര്‍ന്ന സോഷ്യലിസ്റ്റുമായ പി.രാഘവന്‍ നായര്‍ നിര്യാതനായി

By | Monday April 20th, 2020

SHARE NEWS

കൊടുവള്ളി: മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും കേരള സംസ്ഥാന സഹകരണ ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും മാനി പുരം എ.യു.പി.സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമായ കൊടുവള്ളി വാരിക്കുഴിതാഴം പുല്‍പറമ്പില്‍ പി.രാഘവന്‍ നായര്‍ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍

ജനതാദള്‍ സംസ്ഥാന സമിതി അംഗം, കിസാന്‍ ജനത സംസ്ഥാന സെക്രട്ടറി, നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, കൊടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, പറമ്പത്ത്കാവ് ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 1987, 1992 വര്‍ഷങ്ങളില്‍ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ നിന്നും അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. 2000ത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായി.

ഭാര്യ: ടി.കെ.ലീലമ്മ. മക്കള്‍:- വസന്ത ലക്ഷ്മി (റിട്ട. അധ്യാപിക, മാനിപുരം എ.യു.പി.സ്‌കൂള്‍), ജയരാമന്‍ (വിമുക്തഭടന്‍), ഗിരീഷ് (കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), പി.ആര്‍.മഹേഷ് (അധ്യാപകന്‍, വാഴക്കാട് എ.യു.പി.സ്‌കൂള്‍), രമേശ് (കെ.എസ്.ആര്‍.ടി.സി. താമരശ്ശേരി ഡിപ്പോ ).
മരുമക്കള്‍: ടി.പി.രാഘവന്‍ നായര്‍ (റിട്ട. എഞ്ചിനീയര്‍, മധുര കോട്‌സ്), ഷീബ, ജീജ (സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് കോഴിക്കോട്), അമ്പിളി, സിന്ധു.
സഞ്ചയനം വെള്ളിയാഴ്ച.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read