കൊടുവള്ളി: മുതിര്‍ന്ന കോണ്ഗ്രസ്നേതാവ്കരുവന്പൊയില് താഴെപ്പൊയില്‍ ടി.പി.സി.മുഹമ്മദ് മാസ്റ്റര്‍ (80) അന്തരിച്ചു. കരുവന്‍പൊയില്‍ ജി.എം.യു.പി. സ്കൂള്‍ മുന്‍ പ്രധാനാധ്യാപകനായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്മാന്, കരുവന് പൊയില്‍ മുനീറുല്‍ ഇസ്ലാം സംഘം വൈസ് പ്രസിഡന്റ്, കരുവന് പൊയില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വികസന സമിതി കണ്‍വീനര്‍, ആകാശവാണി വിദ്യാഭ്യാസ പരിപാടി തയ്യാറാക്കുന്ന സംസ്ഥാന ഉപദേശക സമിതി അംഗം, കെ.പി.എസ്.ടി.യു. സംസ്ഥാന ഭാരവാഹി, ദീര്‍ഘകാലം കരുവന്‍പൊയില്‍ ഗ്രാമദീപം ഗ്രന്ഥാലയം പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.
പിതാവ്: പരേതനായ കോയോട്ടി മാസ്റ്റര്‍. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: കദീജ ബീവി. മക്കള്‍: ഷാജഹാന് (സൗദി), ഷാനവാസ്, ബേബി ഷാഹിന. മരുമക്കള്‍: റഹീസ, അഷ്റഫ് കൂളിമാട് (റിയാദ്), ഷബീന. സഹോദരങ്ങള്‍: ടി.പി. ഹുസ്സയിന്‍ഹാജി, ടി.പി. കുഞ്ഞാലി ഹാജി (പി.ഡബ്ല്യു.ഡി. കോണ്ട്രാക്ടര്), പി.അബു (റിട്ട. അധ്യാപകന്), ടി.പി.അബ്ദുല്‍ മജീദ് (റിട്ട. എ.ഇ.ഒ.), ടി.പി.അബ്ദുല്‍ റഷീദ് (യു.എ.ഇ.), കുഞ്ഞാമിന (പാഴൂര്‍), ബീവി ( പുള്ളാവൂര്‍), നഫീസ (മഞ്ചേരി), റസിയ (പുതുപ്പാടി), സൈനബ (കൊടിയത്തൂര്‍).
മയ്യത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് കരുവന്‍പൊയില്‍ ജമാ മസ്ജിദിലും, 10.30 ന് ചുള്ളിയാട് ജുമാ മസ്ജിദിലും.