കൊടുവള്ളി: കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാവം ജനതയ്ക്ക് കുഞ്ഞു ഹൃദയങ്ങളുടെ കൈത്താങ്ങ്. സൈക്കിൾ എന്ന സ്വപ്നത്തിനായി സ്വരുകൂട്ടി വെച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നൽകി ജി എൽ പി സ്കൂൾ കൊടുവള്ളി യു.കെ.ജി വിദ്യാർത്ഥിയായ ദേവദത്തും, മൂന്നാംക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദയും മാതൃകയായി
ഒരുപാട് ആഗ്രഹിച്ചു നിറച്ചുവെച്ച തങ്ങളുടെ സമ്പാദ്യ കുടുക്ക തുറന്ന് കിട്ടിയ 2354 രൂപ സി.പി.ഐ (എം) താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗം വി.രവീന്ദ്രന് കുട്ടികൾ കൈമാറി. കൊടുവള്ളി -ആറങ്ങോട് കോഫി ഹൗസ് ജീവനക്കാരനായ ഷോജിയുടെ മക്കളാണ് ഒരു നാടിനു തന്നെ മാതൃകയായി മാറിയത്. തിരുവോണ ദിനം അവർക്കൊപ്പം തന്നെയായിരുന്നു ഈ കുഞ്ഞു ഹൃദയങ്ങൾ. അതിജീവിക്കാതിരിക്കുന്നത് എങ്ങനെ കൂട്ടിന് ഇവരെ പോലുള്ള നല്ല മനസ്സുകൾ ഉണ്ടാകുമ്പോൾ.
May also Like
- ദുരിതാശ്വാസനിധിയിലേക്ക് നല്കാന് വീട്ടുജോലിയെടുത്ത തുകയുമായി സഫിയ എത്തി
- ശമ്പളത്തിന് പുറമെ സ്വർണ്ണമാലയും ദുരിതാശ്വാസ നിധിയിലേക്ക്
- നിശബ്ദലോകത്ത് നിന്ന് ദുരന്തബാധിതര്‍ക്ക് ഒരു കൈതാങ്ങ്
- സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയായ തന്റെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് : മാതൃകയാണ് ദിദിൻ
- ഗിയര്‍ സൈക്കിളിന് കൂട്ടി വെച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് : മാതൃകയാണ് റാഖിബ്