മരച്ചില്ല മുറിക്കുന്നതിനിടെ മുറിവേറ്റ ഗൃഹനാഥന്‍ മരിച്ചു

By | Tuesday June 15th, 2021

SHARE NEWS

താമരശ്ശേരി:
മരച്ചില്ല മുറിക്കുന്നതിനിടെ തോട്ടി വീണ് കൈയ്ക്കു മുറിവേറ്റ് ഗൃഹനാഥന്‍ മരിച്ചു. പുതുപ്പാടി കുഞ്ഞുകുളം കൊച്ചികാലായില്‍ സൈനുല്‍ ആബിദീന്‍ (56) ആണ് മരിച്ചത്.
വീടിനു മകളിലേയ്ക്ക് ചാഞ്ഞുനിന്ന മരച്ചില്ല തോട്ടി ഉപയോഗിച്ചു മുറിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടി കൈത്തണ്ടയില്‍ വീണ് കൈയ്ക്കു ഗുരുതരമായി മുറിവേല്‍ക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനബയാണ് ഭാര്യ. മക്കള്‍:സീനത്ത്, സഫിയത്ത്, സബീന. മരുമക്കള്‍ :നിസാര്‍ നൂറാംതോട്, ഷംസു കക്കയം,റഷീദ് നൂറാംതോട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read