പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

By | Thursday December 6th, 2018

SHARE NEWS

കൊടുവള്ളി: ഒന്‍പതു പതിറ്റാണ്ടിന്റെ അനുഭവങ്ങളുടെ കരുത്തുമായി പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ മികവിന്റെ കേന്ദ്രമാവുകയാണ്. സ്‌കൂളില്‍ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം എട്ടിന് (ശനിയാഴ്ച) രാവിലെ എട്ടിന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കാരാട്ട റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും.

സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിച്ച അഞ്ച് കോടിയും കാരാട്ട് റസാഖ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 59 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് കെട്ടടിടം നിര്‍മ്മിക്കുന്നത്.

എംഎല്‍എ യുടെ സമഗ്ര വിദ്യാഭാസ വികസന പദ്ധതിയായ ക്രിസ്റ്റലിന്റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിനു മാതൃകയാണ്. അതിന്റെ ഭാഗമായി മണ്ഡലത്തില്‍ നിന്നും മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടത് പന്നൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read