വീണ്ടും ലഹരി വേട്ട; 1410 പേക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി മൊത്ത വിതരണക്കാരന്‍ താമരശ്ശേരിയില്‍ പിടിയില്‍

By | Monday June 7th, 2021

SHARE NEWS

താമരശ്ശേരി: താമരശ്ശേരിയില്‍ നിരോധിത പുകയില ഉല്‍പ്പന്നമായ 1045 പേക്കറ്റ് ഹാന്‍സ്, 365 പേക്കറ്റ് കൂള്‍ എന്നിവയുമായി മൊത്ത വിതരണക്കാരനെ താമരശ്ശേരി പോലീസ് പിടികൂടി. താമരശ്ശേരി കുടുക്കിലുമ്മരം കയ്യേലിക്കുന്ന് സ്വദേശി കെ.കെ.നാസറാണ് പിടിയിലായത്.


കുടുക്കിലുമ്മരം അങ്ങാടിയില്‍ വില്‍പ്പനക്കിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ കൈയിലുള്ളതിന് പുറമെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു ലഹരി വസ്തുക്കള്‍.

അതേസമയം പിടിയിലായ നാസറിന്റെ ഫോണിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്തിയത് 250 ല്‍ അധികം കോളുകള്‍. നിരോധിത പുകയില ഉല്‍പ്പനങ്ങളുടെ ആവശ്യക്കാരാണ് വിളിച്ചുകൊണ്ടിരുന്നത്. ഇവരുടെ നമ്പര്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ പോലിസിന്റെ കൈവശം ഇരിക്കെയാണ് തുരുതുരെ കോളുകള്‍ വന്നിരുന്നത്.

താമരശ്ശേരി പ്രിന്‍സിപ്പള്‍ എസ്.ഐ ശ്രീജേഷ്, സി പി ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യന്‍, അബ്ദുല്‍ റഹൂഫ്, അനന്ദു എന്നിവര്‍ ചേര്‍ന്നാണ് നാസറിനെ പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read