ലഹരി മരുന്ന് കേസ്: മൊത്ത വിതരണക്കാരന്‍ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റില്‍

By | Friday September 3rd, 2021

SHARE NEWS

കോഴിക്കോട്:
ന്യൂജെന്‍ ലഹരി മരുന്നായ എം.ഡി.എം.എ. (മെത്തലില്‍ ഡയോക്‌സി മെത്താംഫിറ്റമിന്‍ പിടികൂടിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ മൊത്തവിതരണക്കാരനെ പോലീസ് വലയിലാക്കി.

തമിഴ്‌നാട് ചെന്നൈ മുതലിപ്പേട്ട് സ്ട്രീറ്റില്‍ റംസാന്‍അലിയാണ്(35) അറസ്റ്റിലായത്. അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശനും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കുവൈത്ത് ജയിലില്‍ ഈ കേസിലെ രണ്ടാം പ്രതി അന്‍വര്‍ തസ്ലീമിനൊപ്പം മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് റംസാന്‍അലി. ദക്ഷിണേന്ത്യയിലെ മയക്കുമരുന്നിന്റെ പുതിയ ഹബ്ബ് ആയി മാറിയ ചെന്നൈയിലെ ട്രിപ്പ്‌ളിക്കെയിന്‍ എന്ന സ്ഥലത്ത് നിന്നുമാണ് ഇയാള്‍ മയക്കു മരുന്ന് സംഘടിപ്പിച്ച് വിതരണം ചെയ്തിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രിപ്പ്‌ളിക്കെയിനില്‍ നിന്നും എം.ഡി.എം.എ. ഒഴുകുന്നതായാണ് കോര്‍പറേഷന്‍ പരിധിയിലെ കടലോരമേഖലയായ മറീന ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന ട്രിപ്പ്‌ളിക്കെയിനിലൂടെ നദിയും ഒഴുകുന്നുണ്ട്. ഇടുങ്ങിയ വഴികളും തെരുവുകളും കോളനികളും നിറഞ്ഞ ടിപ്പ്‌ളിക്കെയിന്‍ കേന്ദ്രീകരിച്ച് ജലമാര്‍ഗവും മയക്ക് മരുന്ന് കടത്ത് നടക്കുന്നത്. രാജ്യാന്തര മയക്ക് മരുന്ന് സംഘങ്ങള്‍ പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ട്രിപ്പ്‌ളിക്കെയിന്‍ പ്രദേശത്തുള്ള ഒരാള്‍ വഴി കുവൈത്തിലേക്ക് മയക്ക് മരുന്ന് കടത്തുന്നതിനിടെയാണ് റംസാന്‍ അലി കുവൈത്ത് പോലിസിന്റെ പിടിയിലായി ജയിലിലാവുന്നത്.

റംസാന്‍ അലി വഴി അന്‍വര്‍ തസ്ലീമിനും മറ്റു പ്രതികള്‍ക്കും മയക്ക് മരുന്ന് തമിഴ്‌നാട്ടിലെ കരൂര്‍ എന്ന സ്ഥലത്ത് എത്തിച്ചു നല്‍കിയ തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശിയായ വിനോദ് കുമാര്‍ എന്നയാളെ പിടികൂടുന്നതിനായി തിരുവാരൂരിലെത്തിയ പോലീസ് സംഘം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയില്‍ വിനോദ്കുമാറിന്റെ വീട് വളഞ്ഞെങ്കിലും ചേരി പ്രദേശത്തുള്ള നാട്ടുകാരുടെ സഹായത്തോടെ വിനോദ് രക്ഷപ്പെടുകയായിരുന്നു. പോലീസ് സംഘത്തിനു നേരെ ആക്രമണശ്രമം ഉണ്ടാവുകയും പോലീസ് ജീപ്പ് കത്തിക്കുവാന്‍ മുതിരുകയും ചെയ്തിരുന്നു. മുന്‍കൂട്ടി അറിയിച്ചിട്ടും തിരുവാരൂര്‍ പോലിസിന്റെ യാതൊരു സഹായവും കേരള പോലീസിനു ലഭിച്ചിരുന്നില്ല.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഈ മയക്കുമരുന്ന് സംഘങ്ങളെ കുറിച്ച് കൂടുതല്‍ അന്വേഷണം, നടത്തുമെന്നും എ.സി.പി. കെ. സുദര്‍ശന്‍. അന്വേഷണസംഘത്തില്‍ എസ്.ഐ. ഷാജു വര്‍ഗീസ്, മുഹമ്മദ് ഷാഫി, സജി, വിജയന്‍.എന്‍ എന്നിവരും ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read