
കോഴിക്കോട്
വോട്ടെടുപ്പ് ദിവസം ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അവശ്യ സേവന മേഖലയിലെ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് ദിവസം ജോലി ചെയ്യുന്ന വിവിധ വിഭാഗത്തിലുള്ളവര്‍ക്ക് വോട്ട്് രേഖപ്പെടുത്താന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തപാല്‍ വോട്ട്് സൗകര്യം ഏര്‍പ്പെടുത്തുന്നത്.
80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിശേഷിക്കാര്‍ക്കും കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും തപാല്‍വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കും. തപാല്‍ വോട്ടുകള്‍ക്കുള്ള അപേക്ഷകള്‍ മാര്‍ച്ച് 17 -നകം അതത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ഫോറം 12 ഡിയില്‍ സമര്‍പ്പിക്കണം.
ആരോഗ്യം, പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍, എക്സൈസ്, മില്‍മ , വൈദ്യുതി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്.ടി.സി, ട്രഷറി, വനം, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ആകാശവാണി, ദൂരദര്ശന്, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ്, ഏവിയേഷന്‍, ഷിപ്പിങ്് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും ആംബുലന്‍സ് ജീവനക്കാര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെ തെരഞ്ഞെടുപ്പ് കവറേജിനായി നിയോഗിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കുമാണ് സ്പെഷ്യല്‍ തപാല്‍വോട്ട്. ഇവര്‍ക്കായി അതത് നിയോജക മണ്ഡലങ്ങളില്‍ മൂന്നു ദിവസങ്ങളില്‍ പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ ഒരുക്കുതാണ്.
തപാല്‍വോട്ടിനുള്ള 12 ഡി ഫോറങ്ങള്‍ ജില്ലയില്‍ വിതരണം തുടങ്ങി. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ഭിശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ഫോറം വിതരണമാണ് തുടങ്ങിയത്. ഫോറങ്ങള്‍ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ തപാല്‍വോട്ടിന് അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചു നല്‍കും. വിവിധ വകുപ്പുകളിലും വിഭാഗങ്ങളിലും എത്രപേര്‍ക്ക് തപാല്‍ വോട്ട്് വേണ്ടി വരുമെന്ന വിവരങ്ങള്‍ ശേഖരിച്ചു കഴിഞ്ഞാല്‍ ഇവര്‍ക്കും ഫോറം വിതരണം ചെയ്തു തുടങ്ങും.