SHARE NEWS
കോഴിക്കോട്: കോവിഡ് 19നെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പി.എസ്.സി പരീക്ഷകള്‍ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നു. വ്യാഴാഴ്ച (സെപ്റ്റംബര്‍ 24) നടക്കുന്ന പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളില്‍ ചിലത് കണ്ടയ്ന്മെന്റ് സോണ്‍, ക്രിട്ടിക്കല്‍ കണ്ടയ്ന്മെന്റ് സോണ്‍ എന്നിവയില്‍ ഉള്‍പ്പെടുന്നതും ഉള്‍പ്പെടാന്‍ സാധ്യതയുള്ളതുമാണ്.
ഈ സാഹചര്യത്തില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന പരീക്ഷയില്‍ പങ്കെടുക്കുന്നതിന് ഹാള്‍ടിക്കറ്റുമായി എത്തുന്ന ഉദ്യോഗാര്‍ത്ഥികളെയും അവരുടെ വാഹനങ്ങളെയും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കടത്തിവിടുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാ പോലീസ് മേധാവികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.