കസ്റ്റഡിയില്‍ നിന്ന് മുങ്ങി; പക്ഷെ പൊലിസ് വീണ്ടും പൊക്കി

By | Saturday September 26th, 2020

SHARE NEWS

പിടിയിലായത് വയോധികയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതി

താമരശേരി: മുക്കത്ത് വയോധികയെ  സംഭവത്തില്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പട്ട മുജീബ് റഹ്മാന്‍ വീണ്ടും പൊലിസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കണ്ടെത്തുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. മുക്കത്തെ കേസിലെ രണ്ടാം പ്രതി ജമാലുദ്ധീനെ ബംഗ്ലൂരില്‍ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.

കണ്ണൂര്‍-കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശത്ത് നിന്നാണ് പ്രതി പിടിയിലായതന്ന് പൊലീസ് നല്‍കുന്ന വിവരം. നടക്കാവ് സിഐ എന്‍ ബിശ്വാസിന്റെ നിര്‍ദ്ദേശ പ്രകാരം എസ്‌ഐ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടത്തിയതിനൊടുവിലാണ് പ്രതി വലയിലായത്.

കഴിഞ്ഞ ദിവസം രാത്രിയോട് കൂടിയാണ് കോവിഡ് പരിശോധനക്കായി എത്തിച്ച സമയത്ത് മുജീബ് രക്ഷപ്പെടുന്നത്. നേരത്തെ പീഡന കേസുകള്‍ക്ക് പുറമെ 16 കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മഞ്ചേരിയില്‍ രേഖപെടുത്തിയ പുതിയ കേസില്‍ റിമാന്‍ഡ് ചെയ്യുന്നതിന് മുന്‍പായി നടത്തുന്ന കോവിഡ് പരിശോധനയ്ക്ക് ഈസ്റ്റ്ഹില്‍ കോവിഡ് കെയര്‍ സെന്ററില്‍ ടെസ്റ്റ് കഴിഞ്ഞു തിരിച്ചു പോവാന്‍ നില്‍ക്കുന്നതിനിടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.

മുക്കത്ത് വയോധികയെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോയി കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ ഇക്കഴിഞ്ഞ 14 ന് പിടിയിലാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇത്തരത്തിലുള്ള സമാന കേസുകളിലും കവര്‍ച്ച കേസുകളിലും എല്ലാം പ്രതിയാണ് ഇയാള്‍ എന്ന് വ്യക്തമായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read