ലോക് ഡൗണിൽ വിവിധയിനം ചെടിച്ചട്ടികൾ നിർമിച്ച് ഹൈസ്കൂൾ അധ്യാപിക

By | Thursday May 7th, 2020

SHARE NEWS

കൊടുവള്ളി: ലോക് ഡൗൺ കാലത്ത് വെറുതെയിരിക്കാതെ ചെടിച്ചട്ടികൾ നിർമിക്കുകയാണ് ഹൈസ്കൂൾ അധ്യാപികയായ മിനി. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗണിത അധ്യാപികയായ കരുവൻപൊയിൽ മലയിൽ അനിൽകുമാറിന്റെ ഭാര്യ മിനിയാണ് ഒഴിവു സമയങ്ങളിൽ വിവിധതരം ചെടിച്ചട്ടികൾ നിർമിക്കുന്നത്. സിമൻറ്, എം – സാൻഡ് എന്നിവ ഉപയോഗിച്ചാണ് ചെടിച്ചട്ടികൾ നിർമിക്കുന്നത്. വലുതും ചെറുതുമായി നൂറോളം ചെടിച്ചട്ടികളാണ്  ഇതുവരെയായി മിനി നിർമിച്ചിരിക്കുന്നത്.നിർമിച്ച ചെടിച്ചട്ടികൾ പെയിന്റടിച്ച് ഭംഗിയാക്കിയിട്ടുമുണ്ട്.മക്കളായ അഭിജാതും അഭിജ്യോതും അമ്മയുടെ സഹായത്തിനുണ്ട്. ചെടിച്ചട്ടികൾ നിർമിച്ചെങ്കിലും ലോക് ഡൗണായതിനാൽ ചട്ടികളിലേക്ക് ചെടികൾ ശേഖരിക്കാൻ കഴിയാത്ത വിഷമത്തിലാണ് ഇവർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read