sahanil koduvally
കൊടുവള്ളി സ്വദേശി സിക്കന്ദർ ദുൽക്കർനൈനും സുഹൃത്തുക്കളും ഒരു സിനിമ പുറത്തിറക്കാനുള്ള അവസാന ഒരുക്കുത്തിലാണ്. ‘അലി’ ഇതാണ് ആദ്യ സിനിമാ സ്വപ്നത്തിന്റെ പേര്. ഇത് മനക്കരുത്തിന്റെ യഥാർത്ഥ കഥ. പോളിയോ ബാധിച്ച് ഇരു കാലുകളും തളർന്നിട്ടും ജീവിതത്തെ പടുത്തുയർത്തിയ ഗഫൂറിന്റെ കഥ . ചിത്രത്തിൽ സ്വന്തം ജീവിതം പറയാൻ അലിയായി വേഷമിടുന്നതും ഗഫൂർ തന്നെ. ചിത്രത്തിന്റെ വിശേഷം പങ്കു വെയ്ക്കാൻ താമരശ്ശേരി ന്യൂസ് .ഇൻ ഒപ്പം നവാഗത സംവിധായകൻ സിക്കന്ദർ ദുൽക്കർനൈൻ
സിക്കന്ദർ ദുൽക്കർനൈൻ യഥാർത്ഥത്തിൽ ആരാണ് അലി? ഇങ്ങനെ ഒരു പേര് ആദ്യ സിനിമയ്ക്ക് നല്കാൻ കാരണം ?
അലി എന്നത് എന്റെ സിനിമയിലെ ഒരു കഥാപാത്രം മാത്രമാണ്. പക്ഷെ ഈ കഥാപാത്രം സൃഷ്ടിക്കാൻ ഉണ്ടായിട്ടുള്ള കാരണം ഗഫൂറിനെ പരിചയപ്പെട്ടതാണ്. വർഷങ്ങൾക്കു മുൻപ് കാവിലുമ്മാരത്തെ ഒരു മസാലകടയിലിരുന്ന് മലയാള മനോരമയിലെ സൺഡേ സപ്പ്ളിമെന്റിൽ വന്ന ഒരു ആർട്ടിക്കിൾ വായിക്കുന്നതിലൂടെയാണ് ഗഫൂറിനെ കുറിച്ച് ഞാൻ ആദ്യം അറിയുന്നത്.
ഇരു കാലുകളും തളർന്ന ഒരാൾ ഫുട്ബോൾ കളിക്കുന്നു ,ഒട്ടോ ഓടിക്കുന്നു, എനിക്കാദ്യം ഇതൊന്നും വിശ്വസിക്കാനേ കഴിഞ്ഞില്ല കാരണം ഞാനന്ന് സിനിമയിൽ പോലും ഇതു പോലെയുള്ള ആളുകളെ കണ്ടിട്ടില്ല.എന്നെ ശരിക്കും അമ്പരിപ്പിച്ച കാര്യം ഗഫൂർ എൻറെ നാട്ടുക്കാരൻ ആണെന്നുള്ളതായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല അപ്പൊ തന്നെ പുറപ്പെട്ടു നേരിൽ കാണാൻ വായിച്ചതൊക്കെ സത്യമാണോന്നറിയണമല്ലോ.നേരിൽ കണ്ടപ്പോൾ മനസ്സിലായി വായിച്ചറിഞ്ഞതിനേക്കാൽ അപ്പുറമാണ് ഗഫൂറിൻറെ ജീവിതകഥയെന്ന് സിനിമയിൽ പോലും കണ്ടിട്ടില്ലാത്ത ഒരു സാഹസിക ജീവിതം. അന്ന് തന്നെ ഞാൻ മനസ്സിലുറപ്പിച്ചു ഇതു സിനിമയാക്കണമെന്ന്.
അന്നാണെങ്കിൽ ഞാൻ സിനിമാപ്രാന്തുമായി നടക്കുകയുമാണ് അന്ന് പക്ഷെ അഭിനയിക്കാനായിരുന്നു ആഗ്രഹം. ഗഫൂറിൻറെ കഥ സിനിമയാക്കണമെന്ന ആഗ്രഹം കലശമായി എനിക്കാണേ അന്ന് ഡയറക്ഷൻ എന്താന്നുപോലും അറിയില്ല.സുഹൃത്ത് മഖ്സൂം റസി ഉപദേശിച്ചു സിനിമയിൽ അസിസ്റ്റൻഡായി കയറാൻ, പക്ഷെ അന്നെനിക്ക് അതിനു പറ്റിയ സാഹചര്യമില്ലായിരുന്നു.വർഷങ്ങൾ പിന്നിട്ടു അതിനിടയിൽ ഞാൻ ഗഫൂറിൻറെ ജീവിതകഥ തിരക്കഥയാക്കിവച്ചു.
പിന്നീട് സിനിമയിൽ അസിസ്റ്റൻഡായി ആരേലും കൂടെ വർക്ക് ചെയ്തോ?
ഇല്ല. സംവിധാനം പഠിക്കുക എന്നത് ഒരാഗ്രഹമായി മാറിയ അവസരത്തിൽ സിനിമ പഠിക്കുക എന്നുള്ളതായിരുന്നു അതിനായി ചില ഷോർട്ഫിലിമുകൾ ചെയ്തു അതിൽ നിന്നും കിട്ടിയ എക്സ്പീരിയൻസ് വച്ച് ഞാൻ സ്വന്തമായി സിനിമ ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങി അതോടെ ഏതൊരു സിനിമാക്കാരൻറെയും ജീവിതത്തിലും ഉണ്ടാകുന്ന സ്ഥിരം പ്രതിസന്ധികൾ എന്നെയും തേടിയെത്തി.
photo credit: sahanil koduvally
വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഒറ്റപ്പെടുത്തൽ കുറ്റപ്പെടുത്തൽ പരിഹാസം വിമർശനങ്ങൾ മാനസികമായി തകർന്ന് പോകുമ്പോൾ താങ്ങായി വരുന്ന ചില ബന്ധുക്കളും സുഹൃത്തുക്കളും ,എല്ലാം ഞാൻ പോസിറ്റീവായി എടുത്ത് അത് ശരിക്കും പ്രയോജനപ്പെട്ടു കുറ്റപ്പെടുത്തലുകളിലും വിമർശനങ്ങളിലും പ്രോത്സാഹനങ്ങളിലും എനിക്കെൻറെ കുറവുകൾ കണ്ടെത്താനും നല്ല സുഹൃത്തുക്കളെ കണ്ടെത്താനും കഴിഞ്ഞു.
പുതുതായി സിനിമ രംഗത്തേക്ക് വരുന്ന ഏതൊരു സിനിമ സംവിധായകനും നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന് ഒരു നിർമാതാവിനെ കണ്ടെത്തുക എന്നതാണ്. സിക്കന്ദറിന് ഇത്തരമൊരു ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടോ ?
യഥാർത്ഥത്തിൽ ഈ സിനിമയ്ക്ക് നിർമ്മാതാവായി ആരും ഉണ്ടായിരുന്നില്ല എല്ലാം ഞങ്ങൾ തന്നെയാണ്. സിനിമാ സാദ്ധ്യമാക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി ഒന്നു രണ്ട് നിർമ്മാതാക്കളെ കണ്ടിരുന്നു അവർ സമ്മതം മൂളുകയും ചെയ്തിരുന്നു. പക്ഷേ അവർ മുന്നോട്ട് വച്ച ഡിമാൻ്റ്സ് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല, ഗഫൂറിൻറെ ശാരീരികപരിമിതിയെ ഹൈലറ്റ് ചെയ്ത് പരമാവധി ട്രാജഡി വർക്കൗട്ടാക്കാനായിരുന്നു അവർ ആവശ്യപ്പെട്ടത് എനിക്കത് സാധിക്കില്ലായിരുന്നു.
photo credit :sahanil koduvally
ഞാനതിനെ നിരാകരിക്കാൻ കാരണം ട്രാജഡി എന്നുള്ളത് ഞാനതിനെ മനസ്സിലാക്കുന്നത് അതൊരു ലൈഫ് എക്സ്പീരിയൻസ് ആണെന്നാണ്. ഒരു പ്രൊഡ്യൂസർ വന്നാൽ ഞാൻ ഉദ്ദേശിച്ചപോലെ സിനിമാ ചെയ്യാൻ കഴിയില്ലെന്ന് അതോടെ എനിക്ക് മനസ്സിലായി.അങ്ങനെ ഞാൻ പ്രൊഡ്യൂസർ ഇല്ലാതെ സിനിമാ ചെയ്യുന്നതിനെ പറ്റി ചിന്തിച്ചു. ചിന്തകൾ കാടുകയറിയപ്പോൾ ചില ഐഡ്യകൾ മനസ്സിലുധിച്ചു ഞാനത് കൂട്ടുക്കാരോട് പറഞ്ഞു എന്നാൽ അവരുടെ പ്രതികരണം നിരാശയായിരുന്നു സമ്മാനിച്ചത്. അങ്ങനെ ഇരിക്കെ ബിലഹരി എന്നൊരാൾ 25000 രൂപയ്ക് സിനിമ ചെയ്തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു അതെനിയ്ക്ക് ശരിക്കും പ്രചോദനമായി ഞാൻ ഉടൻ തന്നെ ബിലഹരി എന്ന സംവിധായകൾറെ നമ്പർ തപ്പിയെടുത്തു വിളിച്ചു അങ്ങനെ അദ്ദേഹം തന്ന ധൈര്യത്തിൽ ഞാൻ അലി എന്ന സിനിമ ചെയ്യാൻ തീരുമാനിച്ചു.
എന്താണ് അലിയെന്ന സിനിമ മുന്നോട്ട് വെക്കുന്ന കഥാസാരം ?
ഇത് ഗഫൂറിന്റെ ജീവിത കഥയടങ്ങിയ ഒരു ബയോ പിക് മോട്ടി വേഷണൽ കഥയാണ്. ജീവിതത്തിൽ എല്ലാം ഉണ്ടായിട്ടും നിരാശരായിട്ട് കഴിയുന്നവർക്ക് വേണ്ടിയുള്ള ഒരു പ്രചോദന ചിത്രം. സമൂഹത്തിലെ പല പ്രശ്നങ്ങളിൽ ഭൂരിഭാഗവും മനുഷ്യ നിർമ്മിതമാണ് അത്തരം വിഷയങ്ങളെ ഞങ്ങൾ ഇതിനകത്ത് പ്രതിബാധിക്കുന്നുണ്ട്.
എന്ന് ഞങ്ങൾക്ക് തീയേറ്ററുകളിൽ അലിയെ കാണാൻ കഴിയും ?
സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞു . ഇനി ബാക്കി വർക്കുകൾ എല്ലാം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ പുറത്തിറക്കാൻ കഴിമെന്നാണ് പ്രതീക്ഷ. ഈ പരിമിധിക്കുള്ളിൽ നിന്നും ചെയ്തെടുത്ത ഞങ്ങളുടെ സിനിമയുടെ പിന്നിലെ അധ്വാനം കണ്ട് ഹൈ ഹോപ്സ് ഫിലിം ഫാക്ടറിയാണ് വിതരണത്തിനായി തയ്യാറായത് ഈ നിമിഷം അവരോട് ഒരുപാട് നന്ദി കടപ്പാടും അറിയിക്കുകയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദി
May also Like
- വാരിക്കുഴിത്താഴം, ആവിലോറ, താഴ്വാരം, പാറന്നൂര് എന്നിവയും കണ്ടെയിന്മെന്റ് സോണില്
- റിലയൻസ് ജിയോക്ക് പകരം മൈജി, കൊയപ്പക്ക് പകരം ബ്ലാസ്റ്റേഴ്സ്…
- ടൊവിനോ പാല്ക്കാരൻ പയ്യനായി നവംബറിൽ എത്തുന്നു
- കുഴൽപ്പണ വേട്ട : പിടികൂടിയത് 2കോടിയിലധികം രൂപ
- ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം, തട്ടുകട ഉടമയെ കുത്തി പരിക്കേൽപ്പിച്ചു