പൊതുപ്രവര്‍ത്തകര്‍ പിന്തുടരേണ്ട രാഷ്ട്രീയമീമാംസയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍: ഡോ. എം.കെ. മുനീര്‍

By | Sunday August 1st, 2021

SHARE NEWS

താമരശ്ശേരി: രാഷ്ട്രീയ പ്രവര്‍ത്തകര്‍ പിന്തുടരേണ്ട രാഷ്ട്രീയമീമാംസയായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതമെന്നും പുതുതലമുറ അത് പഠനവിധേയമാക്കണമെന്നും ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. പറഞ്ഞു. മോട്ടോര്‍ ആന്റ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്സ് യൂണിയന്‍(എസ്.ടി.യു) താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയും, എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ചയുടെ വലിയ സ്വപ്നങ്ങള്‍ കാണുകയും അത് യാഥാര്‍ത്ഥ്യമാവുന്നതിനുള്ള കഠിന ശ്രമവുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടതെന്നും ഉയരങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിന് ആഴമേറിയ അറിവ് അനിവാര്യമാണെന്നും എം.കെ. മുനീര്‍ പറഞ്ഞു. എസ്.ടി.യു കോഡിനേറ്റര്‍ സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷത വഹിച്ചു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍(എസ്.ടി.യു) പഞ്ചായത്ത് പ്രസിഡണ്ട് സലീം വാളൂര്‍പോയില്‍ സ്വാഗതവും ജന. സെക്രട്ടറി സി.ടി. സുലൈമാന്‍ നന്ദിയും പറഞ്ഞു.
കാരാടി ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ് ഹുദവി പ്രാര്‍ത്ഥന നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എസ്. മുഹമ്മദലി അനുസ്മരണ പ്രസംഗവും ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ അനുമോദന പ്രസംഗവും നടത്തി. എന്‍.പി. റസ്സാഖ് മാസ്റ്റര്‍, ഹാരിസ് അമ്പായത്തോട്, എം. സുല്‍ഫീക്കര്‍, ബഹറൈന്‍ കെ.എം.സി.സി. നിയോജക മണ്ഡലം പ്രസിഡണ്ട് എം.പി. ഷാജഹാന്‍, കാസിം കാരാടി, എ.കെ. ഹംസ, എ.പി. മൂസ, പി.എ. അബ്ദുസ്സമദ് ഹാജി, ഷംസീര്‍ എടവലം, എം.ടി. അയ്യൂബ് ഖാന്‍, എ.പി. സമദ്, മുട്ടായി കാരാടി, എന്‍.സി. മുഹമ്മദ് പരപ്പന്‍പൊയില്‍, സി.കെ. കാസിം തുടങ്ങിയവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read