താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത് 14ന്

By | Friday January 8th, 2021

SHARE NEWS

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജനുവരി 14ന് ഉച്ചക്ക് രണ്ട് മണി മുതല്‍ നടക്കും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ തൊട്ടടുത്തുള്ള അക്ഷയസെന്ററില്‍ അപേക്ഷയും അനുബന്ധ രേഖകളും സഹിതം രജിസ്റ്റര്‍ ചെയ്യണം. ചികില്‍സാ സഹായം, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കില്ല. ജനുവരി 13 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഷന്‍ നടത്തണം.

അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി രജിസ്‌ട്രേഷന്‍ നടത്തണം. ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ അദാലത്ത് ദിവസം പരാതിയുടെ കോപ്പിയുമായി ഹാജരാകണം.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്്. ജില്ലയിലെ എല്‍.എസ്.ജി.ഡി ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read