ലോറി കുടുങ്ങി; ചുരത്തില്‍ 3 മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു

By | Sunday November 15th, 2020

SHARE NEWS

ചുരത്തിലെ ഗതാഗത തടസത്തെ തുടര്‍ന്ന് വൈത്തിരിയിലെ വാഹനങ്ങളുടെ നിര

താമരശേരി: യന്ത്രത്തകരാര്‍ മൂലം ലോറി കുടുങ്ങി ചുരം റോഡില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒമ്പതാം വളവിന് താഴെ റോഡില്‍ വീതി കുറഞ്ഞ ഭാഗത്തായാണ് ഉച്ചക്ക് മൂന്ന് മണിയോടെ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കുടുങ്ങിയത്. വീതി കുറഞ്ഞ ഭാഗമായതിനാല്‍, അരികിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പറ്റാത്തവിധം ഗതാഗതം തടസപ്പെട്ടതോടെ വയനാട് ഭാഗത്ത് വൈത്തിരി വരെയും താഴെ അടിവാരം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.

വൈകിട്ട് താമരശേരിയില്‍ നിന്ന് ക്രെയിന്‍ എത്തിച്ച്, ആറ് മണിയോടെ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങി കിടന്നതിനാല്‍ ലോറി മാറ്റിയിട്ടും ഗതാഗതം സുഗമമായിട്ടില്ല. താമരശേരി ട്രാഫിക് പൊലിസും ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read