താമരശ്ശേരിയില്‍ ഭരണം നിലനിലര്‍ത്താന്‍ യു.ഡി.എഫ്. പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്

By | Thursday December 10th, 2020

SHARE NEWS

താമരശ്ശേരി;
യു.ഡി.എഫിനെ സംബന്ധിച്ചെടുത്തോളം താമരശ്ശേരി പൊന്നാപുരം കോട്ടയാണ്. വിജയത്തിലും ഭരണതുടര്‍ച്ചയും അവര്‍ പ്രതീക്ഷിക്കുമ്പോള്‍ ഇത്തവണ ഭരണം പിടിച്ചെടുക്കുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍. നാല്പത് വര്‍ഷത്തിലേറെയായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് താമരശ്ശേരി. താമരശ്ശേരിയില്‍ വര്‍ഷങ്ങളായി വികസനമുരടിപ്പാണെന്നാണ് എല്‍.ഡി.എഫിന്റെ പ്രധാന ആരോപണം. താങ്കള്‍ അധികാരത്തില്‍വന്ന മികച്ച വികസനം നടപ്പാക്കുമെന്നുമാണ് വാഗ്ദാനം. താമരശ്ശേരിയിലെ മാലിന്യപ്രശ്‌നം ഉള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ ശക്തമായി സ്വാധീനിക്കുന്ന വിഷയങ്ങളാണ്. എന്നാല്‍ ഇതൊന്നും താമരശ്ശേരിയിലെ യു.ഡി.എഫ് മുന്നേറ്റത്തെ തടയാനാകില്ലെന്നാണ് യു.ഡി.എഫ് പക്ഷം.

താമരശ്ശേരിയില്‍ ചില വാര്‍ഡുകളില്‍ മുസ് ലിംലീഗിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതാണ് വര്‍ഷങ്ങളായി ഭരണം യു.ഡി.എഫിന് അനുകൂലമാക്കുന്ന ഘടകവും. ഇത്തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറലായിട്ടും പരിചയസമ്പന്നരായ മികച്ച നേതാക്കളെയൊന്നും കളത്തിലിറക്കാന്‍ ലീഗിനായിട്ടില്ല. ലീഗിന്റെ ഉറച്ച വാര്‍ഡുകളെല്ലാം വനിത ,പട്ടിക ജാതി സംവരണം ആയതോടെ നേതാക്കള്‍ക്കൊന്നും മത്സരിക്കാനായിട്ടില്ല. ഇത് തിരിച്ചടിയാകുമോയെന്ന് ലീഗ് ആശങ്കപ്പെടുന്നുണ്ട്.

കോണ്‍ഗ്രസ് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ എന്നിവരെ രംഗത്തിറക്കിയിട്ടുണ്ടെങ്കിലും കടുത്ത മത്സരമാണ് നേരിടുന്നത്. രണ്ടിടങ്ങളിലും എതിര്‍പ്പുള്ളത് വിജയത്തെ ബാധിക്കുമോയെന്നും ആശങ്കയുണ്ട്. അതായത് ഇത്തവണ പലവാര്‍ഡുകളിലും യു.ഡി.എഫിന് ഈസി വാക്കോവര്‍ ഇല്ലെന്ന് സാരം. ഉറച്ചകോട്ടകളില്‍ പോലും വിമതസ്വരം ഉയര്‍ന്നതും ആശങ്കയുയുര്‍ത്തുന്നുണ്ട്. എല്‍.ഡി.എഫിനെ സംബന്ധിച്ച സ്ഥാനാര്‍ത്ഥികളെ വളരെ നേരത്തെ ഇറക്കി പ്രചരണരംഗത്ത് മുന്നേറാനായത് നേട്ടമാകുമെന്നാണ് കണക്കുകൂട്ടുന്നത്. താമരശ്ശേരിയില്‍ 19 വാര്‍ഡുകളാണുള്ളത്. ഇതില്‍ 13 വാര്‍ഡുകളിലും അഞ്ച് വര്‍ഷം മുന്‍പ് നടന്ന തെരഞ്ഞൈടുപ്പില്‍ യു.ഡി.എഫാണ് വിജയിച്ചത്. ഇത്തവണ ഇതിലും മികച്ച വിജയം നേടുമെന്നാണ് യു.ഡി.എഫ് പ്രകടിപ്പിക്കുന്ന പ്രതീക്ഷ. ആറ് വാര്‍ഡില്‍ നിന്നും ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇത്തവണ വികസനമുന്നണിയുടെ പ്രതീക്ഷ.

എല്‍.ഡി.എഫിന്റെ വികസനമുന്നണിയില്‍ സി.പി.എം. നാലും ഐ.എന്‍.എല്‍ മൂന്ന് സീറ്റുകളിലാണ് സ്വന്തം ചിഹ്നങ്ങളില്‍ മത്സരിക്കുന്നത്. മറ്റിടങ്ങളില്‍ സ്വതന്ത്ര ചിഹ്നങ്ങളിലുമാണ് ജനവിധി തേടുന്നത്. സ്വതന്ത്രചിഹ്നങ്ങളിലൂടെ കൂടുതല്‍ വോട്ട് നേടാനാകുമെന്നാണ് എല്‍.ഡി.എഫ് പ്രതീക്ഷ. മുമ്പൊന്നും നടത്താത്ത ഒരു നീക്കമാണിത്. സി.പി.എം ഏരിയാകമ്മിറ്റി അംഗം ഏ.പി. സജിത്ത് വെഴുപ്പൂര്‍ വാര്‍ഡിലും ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.സി. അബ്ദുല്‍ അസീസ് രാരോത്ത് വാര്‍ഡിലും ഡി.വൈ.എഫ്.ഐ നേതാവ് യുവേഷ് കെടവൂര്‍ വാര്‍ഡിലും മത്സരിക്കുന്നുണ്ട്. ഐ.എന്‍.എല്‍ നേതാവ് എ.പി. മുസ്തഫ ചുങ്കംസൗത്ത് വാര്‍ഡിലും മത്സരിക്കുന്നുണ്ട്. തേക്കുംത്തോട്ടം, വട്ടക്കൊരു, അവേലം, പള്ളിപ്പുറം, തച്ചംപൊയില്‍, ഈര്‍പ്പോണ,താമരശ്ശേരി ടൗണ്‍,കുടുക്കിലുമ്മാരം വാര്‍ഡുകളില്‍ യു.ഡി.എഫിന് നിര്‍ണ്ണായക സ്വാധീനമുള്ള വാര്‍ഡുകളാണ്. ഇതില്‍ താമരശ്ശേരി ടൗണ്‍വാര്‍ഡില്‍ കോണ്‍ഗ്രസിന് റബല്‍ സ്ഥാനാര്‍ത്ഥിയുള്ളത് വിജയത്തെ ബാധിക്കാനിടയുണ്ട്. കുടുക്കിലുമ്മാരം വാര്‍ഡില്‍ മുന്‍ യുഡിഎഫ് വാര്‍ഡ് മെംബര്‍ വികസനമുന്നണി സ്ഥാനാര്‍ത്ഥിയായത് ഇവിടെയും യു.ഡി.എഫ് വിജയം അനായാാസമാകില്ല.

രാരോത്ത്, കെടവൂര്‍, വെഴുപ്പൂര്‍, ചുങ്കം നോര്‍ത്ത്, കോരങ്ങാട് വാര്‍ഡുകളില്‍ എല്‍.ഡി.എഫിന് തികഞ്ഞ വിജയസാധ്യതയുള്ള വാര്‍ഡുകളാണ്. എന്നാല്‍ ചുങ്കം സൗത്ത്, കാരാടി, പരപ്പന്‍പൊയില്‍ ഈസ്റ്റ്, പരപ്പന്‍പൊയില്‍ വെസ്റ്റ്, ചെമ്പ്ര, അണ്ടോണ വാര്‍ഡുകളില്‍ ഇടതു വലത് മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ഇവിടെങ്ങളിലെ വിജയമാണ് ആര് പഞ്ചായത്ത് ഭരിക്കണമെന്ന് തീരുമാനിക്കുക. കാരാടി, രാരോത്ത്, വെഴുപ്പൂര്‍ വാര്‍ഡുകളില്‍ മികച്ച മുന്നേറ്റം നടത്താനാകുമെന്നാണ് എന്‍.ഡി.എയുടെ കണക്കുക്കൂട്ടല്‍. മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡന്റ്, എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നവരും ഇത്തവണ മത്സരരംഗത്തുണ്ട്

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read