കാറില്‍ ചാരായം കടത്തിയ രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

By | Tuesday June 8th, 2021

SHARE NEWS

താമരശ്ശേരി: കാറില്‍ വ്യാജ ചാരായം കടത്തുകയായിരുന്ന രണ്ട് പേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. കട്ടിപ്പാറ സ്വദേശികളായ ചമല്‍ തെക്കെകാരപ്പറ്റ കൃഷ്ണദാസ് (24), ചമല്‍ പൂവന്മല ബൈജു (43) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ട് ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ഇവര്‍ ചാരായം കടത്തിയ കെഎല്‍ 12 എല്‍ 3519 നമ്പര്‍ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.

കരുമല ഉപ്പുംപെട്ടി ഭാഗത്ത് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. കെ.ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ചമല്‍ പൂവന്മല കേന്ദ്രീകരിച്ചു ചാരായം വാറ്റുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് പിടിയിലായ ബൈജു. ചാരായം വാറ്റി താമരശേരിയുടെ വിവിധ ഭാഗങ്ങളില്‍ കാറിലും ബൈക്കിലുമായി എത്തിച്ച് വില്‍പ്പന നടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ അനില്‍ കുമാര്‍, ഗ്രേഡ് ജി.സുരേഷ് ബാബു, സിഇഒമാരായ, ടി.വി.നൗഷീര്‍, പി.ശ്രീരാജ്, എസ്.സുജില്‍, പി.ജെ.മനോജ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read