ബൈക്കിടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

By | Friday September 25th, 2020

SHARE NEWS

താമരശേരി: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഈങ്ങാപ്പുഴയിലെ മലഞ്ചരക്ക് വ്യാപാരി വാനിക്കര പനമ്പേല്‍ ജോണ്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിന് പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലാണ് അപകടം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോണ്‍ വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു. ഭാര്യ: അമ്മിണി, മക്കള്‍: ടിന്റു, അനിറ്റ. മരുമക്കള്‍: അനീഷ് വാളിപ്ലാക്കല്‍, മിനു(ഖത്തര്‍).

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read