താമരശ്ശേരി താലൂക്കില്‍ ഈ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു

By | Friday July 23rd, 2021

SHARE NEWS

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഈ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും.

ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഈ-ഓഫീസ് സംവിധാനം സഹായകമാകുമെന്ന് കലക്ടര്‍ പറഞ്ഞു. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തഹസില്‍ദാര്‍ സി സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍ആര്‍ തഹസില്‍ദാര്‍ കെ ബലരാജന്‍, ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, ജില്ലാ ഐടി കോ-ഓര്‍ഡിനേറ്റര്‍ പി അജിത്പ്രസാദ്, ഓണ്‍ലൈന്‍ ഹാന്റ്‌ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനിയര്‍ ധന്വന്ത്, നീതു തങ്കച്ചന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ താമരശ്ശേരി ന്യൂസിന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Your email address will not be published. Required fields are marked *

*

*

Also Read